രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക ലക്ഷ്യം ; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര പര്യടനത്തിനായി പുറപ്പെട്ടു

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര പര്യടനത്തിനായി പുറപ്പെട്ടു. ഗ്രീക്ക്, സുരിനാം , എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദർശിക്കുന്നത്. ഗ്രീക്ക് പ്രസിഡന്റുമായാണ് രാഷ്ട്രപതിയുടെ ആദ്യ കൂടി കാഴ്ച. കേന്ദ്ര മന്ത്രി വിഷ്ണു ദേവ് സഹായും എംപി മാറും രാഷ്ട്രപതിയെ അനുഗമിക്കും. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന വിദേശ പര്യടനത്തിൽ ഗ്രീസിലെ ഏതെൻസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. അതിനുശേഷം സുരിനാം സന്ദർശിക്കുന്ന രാഷ്ട്രപതി ജൂൺ 21ന് ക്യൂബയിലെത്തും. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനം.
https://www.facebook.com/Malayalivartha
























