ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ജോലി തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും കൂട്ടാളിയും പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് സംഭവം. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മരിച്ചാല്‍ ആ ജോലി തനിക്കു ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി കാമുകനൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടില്‍ മോഷണത്തിനിടെയാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നാണ് ഭാര്യ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലില്‍, ഭര്‍ത്താവ് മംഗ്ലേഷിനെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്നും സിസിഎല്ലില്‍ ജോലി നേടാനും കാമുകനായ കൗശിക്കിനെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നതായും യുവതി മൊഴി നല്‍കി.
റാഞ്ചിയിലെ പൊതുമേഖല സ്ഥാപനമായ സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ് ലിമിറ്റഡ് (സിസിഎല്‍) ജീവനക്കാരനായിരുന്ന മംഗ്ലേഷ് പാല്‍ എന്നയാളാണ് ഒക്ടോബര്‍ 18 ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ഇയാളെ അക്രമികള്‍ കൊലപ്പെടുത്തിയത്. നീതു (23) എന്ന സോണാലി കുമാരിയാണ് കാമുകന്‍ കൗശിക് കുമാര്‍ നൗനിയയുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തില്‍ ഇയാളെ പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരനും സഹായിക്കാന്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നീതുവിനെ അക്രമികള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്തു. അജ്ഞാതരായ കള്ളന്മാര്‍ കവര്‍ച്ചയ്ക്കിടെ ഭാര്യയെ കെട്ടിയിട്ട ശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സിസിഎല്‍ ജീവനക്കാരനെ കൊലപ്പെടുത്തി എന്നാണ് പൊലീസിനു വിവരം ലഭിച്ചത്
https://www.facebook.com/Malayalivartha


























