ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ എഡിജിപിയുടെ വീട്ടിലെ ജോലിക്കാരോ? എഡിജിപി നിധിന്‍ അഗര്‍വാളിന്റെ വീട്ടില്‍ പട്ടിയെ കുളിപ്പിക്കുന്നത് ഡോഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍

ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ എഡിജിപിയുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എഡിജിപി നിധിന്‍ അഗര്‍വാളിന്റെ വീട്ടില്‍ പട്ടിയെ പൊലീസുകാരെ കൊണ്ട് കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു മാധ്യമത്തിന് ലഭിച്ചു. ബറ്റാലിയന്‍ എഡിജിപി ആയിരിക്കെയാണ് നിധിന്‍ അഗര്‍വാള്‍ വീട്ടിലെ പട്ടിയെ പൊലീസുകാരെ കൊണ്ട് കുളിപ്പിച്ചത്.
ഡോഗ് സ്‌ക്വാഡിലെ മൂന്ന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നായയെ കുളിപ്പിച്ചു. നായയെ തുടയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എഡിജിപിക്കെതിരെ പരാതി നല്‍കാനാണ് ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ വലിയ സമ്മര്‍ദ്ദമുയര്‍ന്നതോടെ തീരുമാനം ഉപേക്ഷിച്ചു. വീഡിയോ പരിശോധിച്ച ശേഷം പ്രതികരിക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. റോഡ് സേഫ്റ്റി കമ്മീഷണറായാണ് എഡിജിപി നിധിന്‍ അഗര്‍വാള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























