കെജ്രിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണ ഏഴു ദിവസം പിന്നിടുന്നു, ആരോഗ്യനില വഷളായ മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ്‌നിവാസ് ധര്‍ണ ഏഴു ദിവസം പിന്നിടിന്നു. ആരോഗ്യസ്ഥിതി വഷളായ മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തിലുള്ള സത്യേന്ദ്ര ജെയിന്റെ ഷുഗര്‍ നില താഴ്ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണന്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിനെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തുന്നത്.
വൈദ്യുതികുടിവെള്ള ക്ഷാമം, അന്തരീക്ഷ മലിനീകരണം തുടങ്ങി ഗുരുതര പ്രശ്‌നങ്ങളില്‍ ഡല്‍ഹി ജനത വീര്‍പ്പുമുട്ടുന്നതിനിടെയാണു അധികാരത്തര്‍ക്കത്തിന്റെ പിടിവാശികളില്‍ സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തുടരുന്നത്. കേജരിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി എന്നിവര്‍ പ്രധാനമന്ത്രിയോടു നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























