നാഗാ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് അസാം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്ക്

നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ നാഗാ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് അസാം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അബോയിക്കു സമീപമാണ് സംഭവമുണ്ടായത്. ആക്രമണം നടത്തിയശേഷം ഒളിവില്‍ പോയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ വ്യാപിപ്പിച്ചു.
ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയ്ക്കു നേരെ ഭീകരരുടെ ആക്രമണം വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























