വഴക്ക് മൂത്തപ്പോള്‍ യുവതി ചെരുപ്പൂരി ജനപ്രതിനിധിയെ അടിച്ചു ; അടികൊണ്ട ജനപ്രതിനിധി യുവതിയുടെ നെഞ്ചില്‍ ചവിട്ടി ; ഒരു ഭൂമിതർക്കത്തിന്റെ കഥ പോയത് ഇങ്ങനെ ... .

ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് തെലുങ്കാനയിൽ ജനപ്രതിനിധി യുവതിയുടെ നെഞ്ചത്ത് ചവിട്ടി. തുടർന്ന് യുവതി ജനപ്രതിനിധിയെ ചെരുപ്പ്‌കൊണ്ട് അടിക്കുകയും ചെയ്തു. തെലുങ്കാനയിലെ നിസാമാബാദില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഇമ്മാഡി ഗോപി എന്നയാളാണ് ആള്‍ക്കാര്‍ നോക്കി നില്‍ക്കേ യുവതിയുടെ നെഞ്ചിൽ ചവിട്ടിയത്.
യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ടു വഴിപോക്കര്‍ അനധികൃതമായി തന്റെ വസ്തു കയ്യേറാന്‍ ശ്രമിച്ചെന്ന് കാട്ടി തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രവര്‍ത്തകന്‍ ഗോപിയുടെ പരാതിയില്‍ പോലീസ് യുവതിക്കെതിരെ പരാതി നൽകി.
പത്തുമാസം മുമ്പ് ഭൂമിക്ക് വേണ്ടി കുടുംബം 33 ലക്ഷം നല്‍കിയിരുന്നു. എന്നാല്‍ ഭൂമിയുടെ അവകാശം ഗോപി എഴുതിക്കൊടുത്തിരുന്നില്ല. പകരം ഭൂമിവില കൂടിയിരിക്കുകയാണെന്നും 50 ലക്ഷം കൂടി ഭൂമിക്ക് അധികമായി നല്‍കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ ഇരു കൂട്ടരും കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കുകയും ചെയ്തു. ഞായറാഴ്ച യുവതി തന്റെ ബന്ധുക്കളെയും കൂട്ടി ഗോപിയുടെ വീട്ടില്‍ ചെന്ന് ഇക്കാര്യം ആവശ്യപ്പെടുകയും പിന്നാലെ വലിയ വഴക്കായി അത് മാറുകയുമായിരുന്നു. വഴക്ക് മൂത്തപ്പോള്‍ യുവതി തന്റെ ചെരുപ്പൂരി ഗോപിയെ അടിച്ചു. ഗോപി ഇതിന് യുവതിയുടെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു.
.
https://www.facebook.com/Malayalivartha























