കാമുകിയുടെ പിതാവ് അപമാനിച്ചതിനാല്‍ സിഎഎഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

ഛത്തീസ്ഗഡിലെ കൊറേയ ജില്ലയിലാണ് സംഭവം നടന്നത്. സിഎഎഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. കാമുകിയുടെ പിതാവ് അപമാനിച്ചതില്‍ മനംനൊന്ത് രഞ്ചന്‍ഗാവ് സ്വദേശി സിഎഎഫ് ഏഴാം ബറ്റാലിയന്‍ ജവാന്‍ ഗോപി വര്‍മയാണ് ജീവനൊടുക്കിയത്. ഇരുപത്തിയാറു വയസായിരുന്നു.
പ്രണയത്തിലായിരുന്ന നാട്ടുകാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെയെത്തിയ ഗോപിയെ പെണ്‍കുട്ടിയുടെ പിതാവ് പിടികൂടുകയും നാട്ടുകാരെ വിളിച്ചുചേര്‍ത്ത് അവരുടെ മുന്നില്‍ അപമാനിക്കുകയും ചെയ്തു. ശേഷം കറ്റോഡല്‍ പോലീസ് സ്‌റ്റേഷനില്‍ സര്‍വീസ് റിവോള്‍വറില്‍നിന്നും സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























