പിണറായിക്ക് പിന്നാലെ മോഡിക്കും വധഭീക്ഷണി ; പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി റോഡ് ഷോകളും പൊതു പരിപാടികളും കുറയ്ക്കാൻ നിർദ്ദേശം. രാജീവ് ഗാന്ധി വധത്തിന്റെ മാതൃകയി പ്രധാനമന്ത്രിയെ വധിക്കാൻ നീക്കം നടക്കുന്നതായി അടുത്തിടെ പുണെ പോലിസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് സംഘടനകളിൽ നിന്നുള്ള ഭീഷണി സംബന്ധിച്ചും രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം നടത്തുന്നുണ്ട്.
ഇതനുസരിച്ച് പൊതു പരിപാടികളിൽ പ്രധാന മന്ത്രിയുടെ തൊട്ടടുത്തേക്ക് പ്രവേശനം നിയന്ത്രിക്കും. പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ കടുത്ത പരിശോധനയ്ക്കു ശേഷം മാത്രമേ മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർക്കു പോലും പ്രധാനമന്ത്രിയുടെ സമീപത്തേക്ക് എത്താനാകൂ. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചും സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
കൂടുതൽ അറിയാൻ വീഡിയോ കാണു ...
https://www.facebook.com/Malayalivartha