യു.ജി.സി പിരിച്ചു വിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ; പകരം പുതിയ സംവിധാനം ഉടൻ

ഇന്ത്യയിലെ സര്‍വകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ച യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍ (യു.ജി.സി) പിരിച്ചു വിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പകരം ഉന്നത വിദ്യാഭ്യാസ കമീഷന്‍ രൂപീകരിക്കും. 12 അംഗകളാകും കമീഷനിലുണ്ടാവുക. നിയമനത്തിന്‍റെ കരട് മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു.
1956-ലാണ് യു.ജി.സി പ്രാബല്യത്തില്‍ വന്നത്. രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂണൈ, ഹൈദരാബാദ്, കല്‍ക്കത്ത, ഭോപാല്‍, ഗുവാഹത്തി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണീ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ ഹൈദരാബാദിലെ, കല്‍ക്കത്ത, ഭോപാല്‍, ഗുവാമതി, ബാംഗ്ലൂര്‍ തുടങ്ങിയവയാണ്.
https://www.facebook.com/Malayalivartha


























