വെള്ളക്കെട്ടിലൂടെ പോകുന്ന ടിയുവി 300 ന്റെ ചിത്രം പങ്കുവെച്ച് ഉടമ; വെള്ളത്തിലൂടെ കൊണ്ടു പോകാന്‍ ഇത് തോണിയല്ലെന്ന് ആനന്ദ് മഹീന്ദ്ര

മുംബൈയിലെ വെള്ളപ്പൊക്കത്തില്‍ സാഹസികമായി നീങ്ങുന്ന മഹീന്ദ്ര എസ് യു വിയുടെ ചിത്രം പങ്കുവെച്ച ഉടമയ്ക്ക് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയുടെ രസികന്‍ മറുപടി. കനത്ത മഴയില്‍ വെള്ളത്തിനടിയിലായ പ്രദേശത്തു കൂടി കടന്നുപോകുന്ന മഹീന്ദ്ര ടിയുവി 300 യുടെ ചിത്രങ്ങള്‍ ഉടമ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു.
നാലടി താഴ്ചയുള്ള വെള്ളക്കെട്ടിലൂടെയാണ് ഇദ്ദേഹവും സുഹൃത്തുക്കളും ടിയുവി 300 ഓടിച്ചു പോയത്. മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന മഹീന്ദ്രയെ ട്വീറ്റില്‍ അഭിനന്ദിക്കാനും ഉടമ മറന്നില്ല. കുറിപ്പില്‍ ആനന്ദ് മഹീന്ദ്രയെ ടാഗും ചെയ്തിരുന്നു. ഉടമയുടെ ട്വീറ്റിന് തൊട്ടുപിന്നാലെ മഹീന്ദ്രയുടെ തലവന്‍ മറുപടിയുമായി വന്നു. തങ്ങളുടെ ചെറു എസ് യു വിയെ തോണിയാക്കി മാറ്റരുതെന്നു ട്വീറ്റില്‍ മഹീന്ദ്ര സരസമായി കുറിച്ചു. ടിയുവി300 നെ പറ്റിയുള്ള അഭിപ്രായത്തില്‍ സന്തുഷ്ടനാണെങ്കിലും ഇത്തരത്തിലൊരു ഭാഗ്യപരീക്ഷണത്തിന് ഇനി മുതിരരുതെന്നും ആനന്ദ് മഹീന്ദ്ര ഉടമയോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























