Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാര്യവിജയവും പൊതുരംഗത്ത് മികച്ച അംഗീകാരങ്ങളും കൈവരുന്ന വാരം....


സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

കാമുകിയെ കൊലപ്പെടുത്തിയ മേജറുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ

28 JUNE 2018 07:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...

24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍

കാമുകിയെ കൊലപ്പെടുത്തിയ മേജറുടെ അവിഹിത ബന്ധങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍ജയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കരസേന മേജര്‍ നിഖില്‍ ഹന്ദയ്ക്കു ഡല്‍ഹിയില്‍ മാത്രമുണ്ടായിരുന്നതു മൂന്നു കാമുകിമാരാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. നിഖിലിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണു പൊലീസിന് ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഈ മൂന്ന് കാമുകിമാരില്‍ ഒരാളായിരുന്നു കൊലപാതകത്തെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്.

നിഖിലിനേക്കാള്‍ ഏറെ മുതിര്‍ന്ന വനിതയാണു കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. മൂന്നു പേരില്‍ നിഖിലിന് ഏറ്റവും ഇഷ്ടം ഇവരോടായിരുന്നു. ഷൈല്‍ജയെ കൊലപ്പെടുത്തിയ വിവരം കേട്ടപ്പോള്‍ തമാശയാണെന്നാണു കരുതിയതെന്നും അതുകൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്നും ചോദ്യം ചെയ്യലില്‍ രണ്ടു മക്കളുള്ള ഈ വനിത വ്യക്തമാക്കി. ഇവരെ വിളിച്ചതിനു ശേഷം നിഖില്‍ സഹോദരനോട് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിനാല്‍ ഇരുവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

2015ലാണ് മൂന്നു കാമുകിമാരില്‍ ചിലരുമായി നിഖില്‍ സൗഹൃദം സ്ഥാപിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയായിരുന്നു സൗഹൃദം സ്ഥാപിച്ചെടുത്തത്. കാമുകിമാരോടെല്ലാം തന്റെ ബന്ധങ്ങള്‍ സംബന്ധിച്ചു പലതരം നുണകളായിരുന്നു നിഖില്‍ പറഞ്ഞിരുന്നത്. ഷൈല്‍ജയ്ക്കു തന്നോടാണു താല്‍പര്യമെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു.
മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജയ്ക്കു തന്നോടായിരുന്നു സ്‌നേഹമെന്നും ഒടുവില്‍ ഒഴിവാക്കാന്‍ വേണ്ടിയാണു കൊലപ്പെടുത്തിയതെന്നും അറസ്റ്റിലായ കരസേന മേജര്‍ നിഖില്‍ റായ് ഹന്ദ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു നിഖിലിനോട് ഷൈലജ ആവശ്യപ്പെട്ടതാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് ഭാഷ്യം. ഷൈലജ എല്ലാവരോടും സൗഹാര്‍ദപരമായാണു പെരുമാറിയിരുന്നത്. നിഖില്‍ അത് തെറ്റിദ്ധരിച്ചതാകാമെന്നും ഷൈലജയുടെ സഹോദരന്‍ പറഞ്ഞു.

ശനിയാഴ്ചയാണു വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ അമിത്തിന്റെ ഭാര്യയെ ഷൈലജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നു രാവിലെ എട്ടിന് നിഖിലും ഷൈലജയും ഫോണില്‍ സംസാരിച്ചിരുന്നു. ആര്‍മി ബേസ് ഹോസ്പിറ്റലില്‍ വച്ചു കാണാമെന്ന് ഉറപ്പിക്കുകയും ചെയ്തു. ഫിസിയോതെറപ്പിക്കെന്ന പേരില്‍ ഷൈലജ പതിനൊന്നരയോടെ അമിതിന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തി. െ്രെഡവര്‍ തിരികെ പോകുകയും ചെയ്തു. ആശുപത്രിയില്‍ നിഖിലിന്റെ ഒന്നര വയസ്സുകാരനായ മകനെയും പ്രവേശിപ്പിച്ചിരുന്നു. നിഖിലിന്റെ കാറില്‍ ഇരുവരും ഡല്‍ഹി കന്റോണ്‍മെന്റിലേക്കാണു പോയത്.
യാത്രയ്ക്കിടെ കാറിനുള്ളില്‍ ഇരുവരും വാക്കേറ്റത്തിലേര്‍പ്പെടുകയും കരുതി വച്ചിരുന്ന കത്തിയെടുത്തു നിഖില്‍ ഷൈലജയുടെ കഴുത്തു മുറിക്കുകയുമായിരുന്നു. വാഹനത്തിനു പുറത്തു രക്തമൊലിപ്പിച്ചിറങ്ങിയ ഷൈലജ റോഡിലൂടെ നടക്കുന്നതിനിടെ കാറു കൊണ്ട് ഇടിച്ചു വീഴ്ത്തി. ദേഹത്തു കാര്‍ കയറ്റിയിറക്കുകയും ചെയ്തു.

ഒന്നരയോടെയാണു മരണമെന്നാണു പൊലീസ് നിഗമനം. ഷൈലജയെ കാണാനില്ലെന്ന പരാതി നാലരയോടെയാണ് അമിത് പൊലീസ് സ്‌റ്റേഷനില്‍ നല്‍കുന്നത്. അതിനു മുന്‍പേ തന്നെ വഴിയാത്രക്കാര്‍ ബ്രാര്‍ സ്‌ക്വയറിലെ വിജനമായ റോഡില്‍ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റിയുള്ള വിവരം പൊലീസിനു നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം ഷൈലജയുടേതാണെന്നു സ്ഥിരീകരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിപ്പാട് മീൻ കയറ്റിവന്ന പിക്കപ്പ് വാനും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്ക്  (7 minutes ago)

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (17 minutes ago)

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...  (23 minutes ago)

ഏഷ്യൻ പാരാ ഗെയിംസ്... മെഡൽത്തിളക്കത്തോടെ രാജ്യത്തിന്റെ അഭിമാനമായി മലയാളി താരങ്ങളായ മുഹമ്മദ് ബാസിലും ആൽഫിയ ജെയിംസും  (41 minutes ago)

ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി മരിച്ചു...  (47 minutes ago)

​ഗുരുവായൂരിൽ നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം... ബുക്കിങ്ങിന് 25 രൂപ ഫീസ്  (1 hour ago)

കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി...  (1 hour ago)

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...  (1 hour ago)

സങ്കടക്കാഴ്ചയായി... ‌‌‌വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

മലപ്പുറം സ്വദേശി മദീനയിൽ വാഹനാപകടത്തിൽ നിര്യാതനായി....  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

വലിയ നേട്ടങ്ങളും സാമ്പത്തിക സുരക്ഷിതത്വവും സമ്മാനിക്കുന്ന വിശിഷ്ട വാരം ( ഒക്ടോബർ 25 ഞായർ മുതൽ ഒക്ടോബർ 31 ശനി വരെ)  (2 hours ago)

കണ്ണീർക്കാഴ്ചയായി.. പിറന്നാൾ ദിനം കാത്തു നില്ക്കാതെ യാത്രയായി... കൂട്ടുകാരികൾ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി... ഇരുവരുടെ വേർപാടിൽ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും  (2 hours ago)

പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി...മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം പുരോ​ഗമിക്കുന്നു.. .തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട  (2 hours ago)

ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പര ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends