ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം ; ഇത്തവണത്തെ പ്രചാരണങ്ങളുടെ തുടക്കം ഉത്തർപ്രദേശിൽ

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ഇന്ന് തുടക്കം. നാളുകളായി സർക്കാരിനെതിരെ ഉള്ള എതിർപ്പുകൾ നിലനിൽക്കുന്നത്കൊണ്ട് തന്നെയാണ് ഇത്തവണ നേരത്തെ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ പ്രചാരണങ്ങളുടെ തുടക്കം വാരാണാസിയിലായിരുന്നെങ്കിൽ ഇത്തവണ ഉത്തർപ്രദേശിലായിരുന്നു തുടക്കം.
ഇത്തവണത്തെ പ്രചാരണങ്ങളുടെ തുടക്കം ഉത്തർപ്രദേശിൽ ആയതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നുള്ളതാണ് വിലയിരുത്തൽ. ഭക്ത കവി കബീർദാസിന്‍റെ സമാധി സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശിലെ മാഘറിൽ നിന്നാണ് പ്രചാരണം തുടങ്ങുന്നത്. ഹിന്ദു മത വിശ്വാസികള്‍ കബീറിനായി നിര്‍മിച്ച സമാധി സ്ഥലവും ഇസ്ലാം മത വിശ്വാസികൾ നിര്‍മിച്ച ശവകുടീരവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ദളിതരുടെയും പിന്നോക്ക ജാതിക്കാരുടെയും മുസ്ലീങ്ങളുടെയും പിന്തുണ ലക്ഷ്യമിട്ടാണ് മോദി, മാഘര്‍ തെരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ. യു.പിയിലെ ഉപതെരഞ്ഞെടുപ്പുകള്‍ എസ്‍പി-ബിഎസ്‍പി സഖ്യം വിജയിച്ച പശ്ചാത്തലത്തിലാണ് നീക്കം.
https://www.facebook.com/Malayalivartha























