ഡ്യൂട്ടിയിലായിരുന്ന സബ് ഇന്‍സ്‌പെക്ടറെ മാനസിക രോഗിയായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു

മാനസിക രോഗിയായ യുവാവ് ഡ്യൂട്ടിയിലായിരുന്ന സബ് ഇന്‍സ്‌പെക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു. ഇയാള്‍ റോഡില്‍ ബഹളമുണ്ടാക്കുകയും യാത്രക്കാരെ കല്ലെറിയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
റാം ഭഗവാന്‍ എന്ന യുവാവാണ് പോലീസുകാരെയും നാട്ടുകാരെയും ആക്രമിച്ചത്. ഡല്‍ഹി മൂല്യചന്ദ് മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. റാമിനെ പിടികൂടാന്‍ ശ്രമിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്ക് കുത്തേറ്റു. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ കീഴടക്കിയത്. പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
https://www.facebook.com/Malayalivartha
























