Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

രാഹുൽ ഗാന്ധി ഇന്ത്യയുടെ നിർഭാഗ്യമാണെന്നും പാകിസ്ഥാന്റെ സൗഭാഗ്യമാണെന്നും കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി

29 AUGUST 2019 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ല; ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി

തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖ നേതാക്കളെ വിറപ്പിക്കുന്നു; 2026 ൽ പിണറായി സർക്കാർ വീഴുമോ

രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും നടത്തുന്നത്; വർഗ്ഗീയ പ്രീണനം സി.പി.എമ്മിൻ്റെ അടവുനയമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത്; കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തക‍ർന്നടിയുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

രാഹുല്‍ ഗാന്ധി പാക്കിസ്ഥാന് എന്നും പ്രിയങ്കരനാണെന്ന ആക്ഷേപവുമായി ബിജെപി നേതാവ് സ്‌മൃതി ഇറാനി. രാഹുലിന്‌ ത്രിവര്‍ണ്ണ പതാകയോട് അത്ര കണ്ട് സ്‌നേഹമൊന്നുമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. പാക്കിസ്ഥാനെതിരെ രാഹുല്‍ പ്രതികരണം നടത്തിയതിന്റെ പിന്നാലെയാണ് സ്മൃതി ഇറാനി അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാഹുലിന്റെ വാക്കുകളെടുത്ത് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനെ പറ്റിയുള്ള ചർച്ചയാണ് രാഹുലിനെതിരെ ആഞ്ഞടിക്കാൻ സ്‌മൃതിക്ക് അവസരം കിട്ടിയത്. ത്രിവര്‍ണപാതാകയെ നിസ്സാരമായി കാണുന്ന രാഹുലിനെ പോലത്തെ ഒരു നേതാവ് ഇന്ത്യയുടെ നിര്‍ഭാഗ്യമാണെന്ന് പറഞ്ഞ അവർ , രാഹുൽ പാക്കിസ്ഥാനെന്ന ശത്രുരാജ്യത്തിന്റെ സൗഭാഗ്യമാണെന്നും കൂട്ടി ചേർത്തു. എന്നാണ് രാഹുലിന് ത്രിവര്‍ണ്ണപതാകയോട് ഇത്ര സ്‌നേഹം വന്നതെന്നും, ഇത് ആദ്യമായിട്ടല്ലല്ലോ രാഹുലിന്റെ വാക്കുകളെ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നതെന്നും കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിക്കൂടിയായ സ്‌മൃതി പ്രതികരിച്ചു.

പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശങ്ങളെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആക്ഷേപിച്ചതും സ്‌മൃതി ഇറാനി ചോദ്യം ചെയ്തു. ഒരു പതാകയ്ക്ക് കീഴില്‍ ഭാരതം വരുന്നതിനെപ്പോലും കോണ്‍ഗ്രസ്സ് നേതാക്കള്‍ വിമര്‍ശിച്ചുവെന്നാണ് സ്മൃതി ചൂണ്ടിക്കാട്ടിയത്. എപ്പോഴെല്ലാം പാക്കിസ്ഥാന്‍ കശ്മീർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോ അപ്പോഴല്ലാം ഭാരതത്തിന്റെ ദേശീയ നിലപാടുകളെ മറന്നുള്ള പരാമര്‍ശങ്ങള്‍ രാഹുലിന്റെ ഭാഗത്തു നിന്നും വന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു അവസരത്തിനായി തക്കം പാർത്തിരിക്കുന്ന വിഘടനവാദികളും പാക്കിസ്ഥാനും രാഹുലിന്റെ വാക്കുകളെ ഇന്ത്യക്കെതിരായി ഉപയോഗിച്ചിട്ടുണ്ടെന്നും സ്മൃതി പറഞ്ഞു. മാത്രമല്ല പാക്കിസ്ഥാനെന്ന ഭീകര രാഷ്ട്രത്തെ നേരിടാന്‍ ഞങ്ങളുടെ സംസ്ഥാനം ഒറ്റയ്ക്ക് മതിയെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞത് രാഹുലിനെതിരെയുള്ള തിരിച്ചടിയായിരുന്നു.

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു . കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മൂന്നാം കക്ഷി ഇതിൽ ഇടപെടേണ്ട കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ ആണെന്നും രാഹുല്‍ വിമര്‍ശിക്കുകയുണ്ടായി. എന്നാൽ ഇതിനു മുൻപേ വരെ ഈ നിലപാട് അല്ലായിരുന്നു രാഹുലിന് ഉണ്ടായിരുന്നത്. കശ്മീരില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്ന രീതിയിലായിരുന്നു രാഹുല്‍ ഗാന്ധിപറഞ്ഞിരുന്നത് . കശ്മീരില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്ന രാഹുലിന്റെ പരാമർശം മുന്‍നിര്‍ത്തി ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ പരാതി നല്‍കിയിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് രാഹുൽ തന്റെ നിലപാട് മയപ്പെടുത്തിയത്‌. എന്നാൽ സ്‌മൃതി ഇറാനി രാഹുലിന്റെ ഈ പരാമർശങ്ങളോട് രൂക്ഷമായി തന്നെ പ്രതികരിക്കുകയായിരുന്നു. അതേ സമയം കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പാക് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈന്‍ രംഗത്ത് വന്നിരുന്നു . മുത്തച്ഛനെ പോലെ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (6 minutes ago)

സിംഹാസനത്തിലേക്ക്  (8 minutes ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (20 minutes ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (24 minutes ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (38 minutes ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (39 minutes ago)

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (56 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേസുകൾ പിൻവലിക്കില്ല  (1 hour ago)

നിരീക്ഷണത്തിൽ ആയിരുന്നു  (1 hour ago)

ഇടിച്ച് കുത്തി മീൻ മഴ കിലോക്കണക്കിന് മീൻ നടുറോഡിൽ...! എടുത്തോണ്ട് ഓടി നാട്ടുകാർ  (1 hour ago)

സഭയിലിട്ട് രാഹുലിനെ തീർക്കും..? മുഖ്യന്റെ ഉപദേശം..! 'തൊട്ട് നോക്കടാ നീയൊക്കെ' ചെന്നിത്തല കട്ടയ്ക്ക് ഇത് ജീൻ വേറെ,ഒറ്റയാൻ ഇറങ്ങും  (1 hour ago)

ജലനിരപ്പ് ഉയരുന്നു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്;  (1 hour ago)

ഇന്ന് വ്യാപാര ചർച്ചകൾ  (2 hours ago)

Malayali Vartha Recommends