Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

കശ്മീർ വിഷയം പാലായിലും ; പാലായിൽ പ്രചരണം ശക്തമാക്കി ബി ജെ പി

07 SEPTEMBER 2019 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ എത്താത്ത സ്ഥലങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് മീറ്റ് ദ് ലീഡര്‍ പദ്ധതികള്‍ പോലുള്ളവ ബിജെപി സംഘടിപ്പിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

കശ്മീർ വിഷയത്തെ കേരളത്തിലും പ്രചാരണ ആയുധമാക്കിയിരിക്കുകയാണ് ബി ജെ പി. പാലാ ഉപതെരഞ്ഞടുപ്പ് പ്രാചാരണത്തിനിടെ ശ്രീധരൻ പിള്ള കശ്മീർ വിഷയത്തെ ഉദ്ധരിക്കുകയുണ്ടായി. ലോകത്തിന്റെ ഏത് ഭാഗത്തു പോയാലും പാലാക്കാരെ അവിടെയെല്ലാം കാണാന്‍ സാധിക്കും . എവിടെയും ചെന്ന് കൃഷി ചെയത് വികസന ഭൂപടത്തില്‍ ഇടം പിടിക്കുന്നവരാണ് പാലാക്കാര്‍. എന്നാൽ ഏറ്റവും കുടൂതല്‍ ആളുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം കശ്മിരാണ്.അങ്ങനെ ആഗ്രഹിക്കുന്നവർക്ക് അവിടേക്ക് പോകാന്‍ സൗകര്യം ഒരുക്കി നൽകിയിരിക്കുന്നത് മോദി സര്‍ക്കാരാണ്. എവിടെയും പോകാനും സ്ഥലം വാങ്ങാനും ചിന്തിക്കുന്ന ഒരു ജനതയുള്ള പാലായെ സംബന്ധിച്ചിടത്തോളം ഇത് നല്ല അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയോട് ഇഴുകി ചോരാനാഗ്രഹിക്കുന്ന ജനങ്ങളെ സമാഹരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പാലായില്‍ ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷ ബി ജെ പിക്കുണ്ട് . എന്‍ഡിഎയ്ക്ക് മറ്റ് സംഘടനകളുടെ പിന്തുണയും ഉണ്ടെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാൽ കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും ഈ തീരുമാനത്തെ എതിര്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പാലാ ഉപതെരഞ്ഞടുപ്പില്‍ ജനങ്ങള്‍ വോട്ടു ചെയ്യേണ്ടത് ബിജെപിക്കെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറയുകയുണ്ടായി . ഈ ഉപതെരഞ്ഞടുപ്പില്‍ അലയടിക്കുക പ്രാദേശിക വികാരം മാത്രമായിരിക്കും. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തള്ളപ്പെട്ടുപോയ മണ്ഡലമാണ് പാല. അന്‍പത് പേര്‍ക്ക് ഒന്നിച്ച്‌ ജോലി കിട്ടുന്ന ഒരു സ്ഥാപനം പോലും ഇവിടെ കാണാനില്ല. ഗ്രാമങ്ങളിലേക്ക് വികസനം എത്തിനോക്കിയിട്ടുപോലുമില്ല. ഇതൊക്കെ വിലയിരുത്തി ജനങ്ങള്‍ എന്‍ഡിഎയ്ക്ക് വോട്ടുചെയ്യുമെന്നാണ് വിശ്വാസമെന്നും ശ്രീധരന്‍പിള്ള കൂട്ടിചേർത്തു. പാലായിൽ പ്രാചാരണം പൊടിപൊടിക്കുകയാണ്.അതേ സമയം രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന അവകാശവാദവുമായി ഇടത്- വലത് സ്ഥാനാര്‍ഥികള്‍ പറയുന്നു. പാലാ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ഇരു സ്ഥാനാർഥികളും വോട്ടും പിന്തുണയും അഭ്യര്‍ഥിച്ചിരുന്നു.

എന്നാൽ പാലായിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോൾ എല്‍.ഡി.എഫിന് അനുകൂലമാണെന്നും കേരളാ കോണ്‍ഗ്രസ് വോട്ടുകൾ തനിക്ക് അനുകൂലമാണെന്നും എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന്‍ വ്യക്തമാക്കി. പാലായില്‍ കെ.എം. മാണി നടപ്പാക്കിയ വികസനങ്ങളുടെ തുര്‍ച്ചയായാണ് വോട്ടര്‍മാര്‍ക്കുള്ള തന്‍റെ വാഗ്‌ദാനമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോം കൂട്ടി ചേര്‍ത്തു. പാലായിലെ ബി ജെ പി സ്ഥാനാർത്ഥി ഹരിയും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.അതേ സമയം പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ് . തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാർഥികള്‍ക്ക് ഇന്ന് ചിഹ്നവും അനുവദിക്കും. കണ്‍വെന്‍ഷനുകളും വീടുകയറിയുള്ള പ്രചാരണ പരിപാടികളിലുമാണ് സ്ഥാനാർഥികള്‍.14 സ്ഥാനാർഥികളാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രികകള്‍ സമർപ്പിച്ചിരിക്കുന്നത്. പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. റിട്ടേണിംഗ് ഓഫീസർ സ്ഥാനാർഥികള്‍ക്ക് ഇന്ന് അഞ്ച് മണിക്ക് ചിഹ്നം അനുവദിക്കും. രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായ യു.ഡി.എഫ് സ്ഥാനാർഥി ആദ്യ പരിഗണനയായി നല്കിയിരിക്കുന്നത് കൈതച്ചക്ക ചിഹ്നമാണ്. സഭാ പരിപാടികളില്‍ പങ്കെടുത്തും പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടുകയുമാണ് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ഇന്നത്തെ പ്രധാന പ്രചരണ പരിപാടി. പ്രചാരണ പരിപ്പാടിക്കൾക്കിടെയാണ് ശ്രീധരൻപിള്ളയുടെ പരാമർശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്വദേശി മരിച്ചു  (1 minute ago)

പവന് 120 രൂപയുടെ വര്‍ദ്ധനവ്  (10 minutes ago)

ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും  (13 minutes ago)

ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം.  (25 minutes ago)

പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ്  (31 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (41 minutes ago)

ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് സമ്മതിച്ച്  (1 hour ago)

ഷാഫി ഇറങ്ങി വഴിവെട്ടി പാലക്കാട് നാളെ രാഹുൽ എത്തും..! പ്രൊട്ടക്ഷന് ജനം ഇറങ്ങും ദേ പിഷാരടി പറഞ്ഞത് കറക്റ്റ്  (1 hour ago)

നാളെ ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും  (1 hour ago)

വൈകുന്നേരം അഞ്ചിനാണ് നിലവില്‍ ദര്‍ശനം... ഇത് 3.30 അല്ലെങ്കില്‍ നാലിന് തുടങ്ങാനാണ് ആലോചന  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (2 hours ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (2 hours ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (2 hours ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (2 hours ago)

Malayali Vartha Recommends