ഇന്ന് മഹാരാഷ്‌ട്ര മന്ത്രിസഭാ വിപുലീകരണം; അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രി; അജിത് പവാറിന് ആഭ്യന്തര വകുപ്പാകാൻ സാധ്യത

മഹാരാഷ്ട്രയിൽ മഹാവിഘാസ് അഖാഡി സർക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് കൈ മാറുന്നത് . ധനകാര്യ വകുപ്പ് ധനഞ്ജയ് മുണ്ടെയ്ക്ക് നൽകാനായിരിക്കും പദ്ധതി. രണ്ട് സുപ്രധാന വകുപ്പുകൾ ലഭിക്കുന്നതോടെ മഹാവിഘാസ് അഖാഡി സർക്കാരിൽ പിടിമുറുക്കുകയാണ് എൻസിപി.
കോൺഗ്രസിൽ നിന്നും 10 പേരാണ് മന്ത്രിമാരായി സത്യപതിജ്ഞ ചെയ്യുന്നത് . മുൻ മുഖ്യമന്ത്രി അശോക് ചവാനും മന്ത്രിസഭയിയിലുണ്ടാകും . എന്നാൽ മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍റെ കാര്യത്തിൽ തീരുമാനമായില്ല. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറി ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭ വിപുലിക്കരിക്കുന്നത്.
https://www.facebook.com/Malayalivartha