ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിൽ നടന്ന അക്രമണം ബി.ജെ.പി ആസൂത്രണം ചെയ്തത്; ബി ജെ പിക്കെതിരെ സോണിയ ഗാന്ധി

ബി ജെ പിക്കെതിരെ സോണിയ ഗാന്ധി രംഗത്ത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിൽ നടന്ന അക്രമണം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യം നടുങ്ങിയ അക്രമമായിരുന്നു ജെ.എന്‍.യുവില്‍ നടന്നതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.ജാമിഅ മില്ലിയ്യ, ബനാറസ്, അലഹബാദ്, അലീഖഢ് തുടങ്ങിയ സര്‍വകലാശാലകളില്‍ നടന്നതിന്‍റെ ബാക്കിയാണ് ജെ.എന്‍.യുവില്‍ നടന്നതെന്നും ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള മോദി-അമിത് ഷാ സര്‍ക്കാറിന്‍റെ കഴിവില്ലായ്മയാണ് ഇതിലൂടെ മനസിലാക്കാൻ കഴിഞ്ഞതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
ജെ.എന്‍.യു അക്രമം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കുകയുണ്ടായി. ചില അഭിപ്രായങ്ങൾ അവർ മുന്നോട്ടു വച്ചിരുന്നു. ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത അക്രമമാണ് നടന്നതെന്നും വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനെ പുറത്താക്കണമെന്നും ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നും വസ്തുതാന്വേഷണ സമിതി അഭിപ്രായപ്പെടുകയുണ്ടായി. ജനുവരി അഞ്ചിനാരുണൈ ജെ.എന്‍.യു കാമ്ബസില്‍ എ.ബി.വി.പി നേതൃത്വത്തിലുള്ള അക്രമികള്‍ ആക്രമണം അഴിച്ച് വിട്ടത്. വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഐഷി ഘോഷ് ഉള്‍പ്പടെ 30ഓളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha