Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകായുക്തയുടെ ആ പ്രഖ്യാപനം പുറത്ത് വന്നാൽ കെ.ടി. ജലീലെ 'കടക്ക് പുറത്ത്'... കട്ട സപ്പോർട്ടുമായി മന്ത്രി എ.കെ. ബാലൻ...

10 APRIL 2021 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

വിസി നിയമനം; കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായി; ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

വിസി നിയമനം ഗവര്‍ണറും മുഖ്യമന്ത്രിയും വിട്ടുവീഴ്ച; മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്ലയിലാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

ഭരണപക്ഷത്തിന് ഒന്നുമേൽ മറ്റൊന്നായി നിരന്തര പ്രഹരമാണ് ഇപ്പോൾ ഏൽക്കേണ്ടി വരുന്നത്. മന്ത്രി കെ.ടി. ജലീൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതായി കണ്ടെത്തിയ ലോകായുക്ത അത് ‘പ്രഖ്യാപനം’ ചെയ്ത സാഹചര്യത്തിൽ രാജി അനിവാര്യമാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇനി ആകെയുള്ള ആശ്രയം ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയുമാണ്. കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാനുള്ള തത്രപ്പാടിലാണ് മന്ത്രി ഇപ്പൾ ശ്രമിക്കുന്നത്. ഹൈക്കോടതി നേരത്തെ തള്ളിയ കേസായതിനാൽ ജലീലിന് ആത്മവിശ്വാസം ഏറെയുണ്ട്. എന്നാൽ, സുപ്രീംകോടതിയിൽ ജസ്റ്റിസായിരുന്ന ലോകായുക്ത സിറിയക് ജോസഫിന്റെ ഉത്തരവ് കോടതിക്ക് മുഖവിലയ്ക്ക് എടുക്കേണ്ടിവരുമെന്നും മന്ത്രിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരുപക്ഷം പറയുന്നുണ്ട്.

‘പരാതിയിൽ വസ്തുതയുണ്ടെന്നു ബോധ്യപ്പെട്ടാൽ ആരോപണ വിധേയനായ ആൾ ആ പദവിയിൽ ഇരിക്കാന്‍ യോഗ്യനല്ലെന്നു ലോകായുക്ത പ്രഖ്യാപനം നടത്തണം. ഇത് ഗവർണറോ, സർക്കാരോ, മുഖ്യമന്ത്രിയോ ആരാണോ നടപടിയെടുക്കാൻ അധികാരി അവർ അതു പോലെ അംഗീകരിക്കണം’ എന്നാണ് നിയമത്തിൽ പറയുന്നത്. പ്രഖ്യാപനത്തിന്റെ പകർപ്പ് റജിസ്ട്രേഡ് തപാലിൽ ബന്ധപ്പെട്ടവർക്കായി അയച്ച് കൊടുക്കും.

ഇന്ന് അവധിയായതിനാൽ തിങ്കളാഴ്ച തപാൽ അയയ്ക്കുമെന്നു ലോകായുക്തയിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ. ടി. അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്തയുടെ വിധി.

വീഴ്ചയുണ്ടായെന്നും സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ലോകായുക്ത പ്രഖ്യാപിച്ചാൽ പൊതുസേവകൻ സ്ഥാനമൊഴിയണമെന്നാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14ൽ സൂചിപ്പിക്കുന്നത്. ലോകായുക്തയിൽ അപ്പീൽ നൽകാൻ എന്തായാലും വ്യവസ്ഥയില്ല. എന്തായാലും നടപടിയെടുക്കാൻ സമയ പരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

സർക്കാരും സിപിഎമ്മും ജലീലിനു പിന്തുണ പ്രഖ്യാപിച്ച് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അവൈലബിൾ സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്തു. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസാണിതെന്നാണ് ജലീലിന്റെ പ്രതികരണം. ഹൈക്കോടതിയിൽ മുസ്ലീംലീഗ് നേതാവ് പി.കെ. ഫിറോസാണ് പരാതി നൽകിയത്.

ഉചിതമായ മറ്റു ഫോറങ്ങളിൽ പരാതി നൽകാനുണ്ടെന്നു കാട്ടി പിന്നീടതു പിൻവലിച്ചു. ഫിറോസ് പ്രോസിക്യൂഷൻ അനുമതി തേടിയില്ലെന്നും മറ്റു വേദികളിൽ പരാതി ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ. ടി. ജലീല്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി എ. കെ. ബാലനും വെളിപ്പെടുത്തി. ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ. എം. മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്.

യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കെ.ടി ജലീലിന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ചികില്‍സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമമന്ത്രി എ.കെ. ബാലന്‍ നിലപാടു വ്യക്തമാക്കുകയാണ് ചെയ്തത്.

ലോകായുക്ത വിധിക്കെതിരെ ജലീൽ അപ്പീൽ നൽകിയാൽ വിശദമായ വാദം ഹൈക്കോടതിയിൽ നടക്കും. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ നിരത്തി ഗവർണർക്കു വീണ്ടും പരാതി നൽകാനും ആലോചനകൾ നടക്കുന്നുമുണ്ട്.

ജൂൺ ഒന്നിനകം പുതിയ മന്ത്രിസഭ അധികാരത്തിൽ വരണം. അതിനിടയിൽ സർക്കാർ ലോകായുക്ത ഉത്തരവ് നടപ്പിലാക്കില്ല എന്നാണ് മനസ്സിലക്കാൻ സാധിക്കുന്നത്. ജലീലിന്റെ അപ്പീലിൽ കോടതി വിധികൾ വരുന്നതുവരെ ക്ഷമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (1 hour ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (1 hour ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (2 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (2 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (2 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (4 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (4 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (4 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (4 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (5 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (6 hours ago)

Malayali Vartha Recommends