Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനം വിജയിക്കുമെന്ന് ബിജെപി വിലയിരുത്തല്‍ പുറത്ത് വന്നു; ലഭിക്കുന്ന വോട്ടിന്റെ ഏകദേശക്കണക്കുകൾ എണ്ണി തിട്ടപ്പെടുത്തി....

10 APRIL 2021 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

ദൈനംദിന അടിസ്ഥാനത്തിൽ ലാഭത്തിൽ ഏറെ മുന്നിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷനായി മാറുകയാണ് കെഎസ്ആർടിസി; ലിങ്ക് ബസ് സർവീസ് തീർത്ഥാടകർക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ

കോടാനുകോടി ഭക്തജനങ്ങളെ വിഷമിപ്പിച്ച സംഭവമാണിത്; കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ വേണ്ടിയിട്ടുള്ള കവചം തീര്‍ക്കുകയാണ് സര്‍ക്കാരിപ്പോള്‍; വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഓപ്പറേഷന്‍ ഡിഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; 49 പേർ അറസ്റ്റിൽ

നാടകം നവോത്ഥാനത്തിന്റെ ചാലകശക്തി; നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിലെ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്

മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും; അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിജയിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി ജില്ലാ കമ്മിറ്റി ഇരിക്കുന്നത്. 48,000ല്‍ ഏറെ വോട്ടുകള്‍ കണ്ണന്താനത്തിന് ലഭിക്കുമെന്നാണ് ബിജെപി ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ട്രഷറര്‍ ജെ. ആര്‍. പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ജില്ല കമ്മിറ്റി യോഗം കൂടിയത്.

യോ​ഗത്തിൽ ബിഡിജെഎസിനെതിരെ രൂക്ഷവിമര്‍ശനമാണ് മുന്നണി ഉയര്‍ത്തിയത്. പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്നാണ് യോഗത്തില്‍ ഉയര്‍ന്നു കേട്ട അഭിപ്രായങ്ങള്‍. പൂഞ്ഞാറിലെ ബൂത്തില്‍ ഇരിക്കാന്‍ പോലും ബിഡിജെഎസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും ചിലര്‍ വിമര്‍ശനം ഉയർത്തിയിരുന്നു.

ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം. പി. സെൻ ആദ്യം മത്സരിക്കാനിരുന്നത് ഏറ്റുമാനൂരിലാണ്. എന്നാൽ ആ തീരുമാനം പിന്നീട് മാറ്റുകയാണ് ഉണ്ടായത്. ബിഡിജെഎസിന്റെ സ്ഥാനാർഥി നിർണയത്തിൽ സംശയങ്ങൾ ഉയർന്നതോടെ ബിജെപി ഏറ്റുമാനൂർ സീറ്റ് അവസാനം ഏറ്റെടുത്തു.

എം. പി. സെൻ പൂഞ്ഞാറിൽ മത്സരിച്ചെങ്കിലും ബൂത്തിൽ ഇരിക്കുന്ന പ്രവർത്തകരുടെ പട്ടിക പോലും മുന്നണിക്കു ലഭിച്ചിരുന്നില്ല. ഒടുവിൽ ബി.ജെ.പി. പ്രവർത്തകരാണ് ബൂത്തിൽ ഇരുന്നത്. എന്നാൽ ഇവരരെയൊക്കെ ഞെട്ടിച്ച് പൂഞ്ഞാറിൽ ബി.ജെ.പി പ്രവർത്തകർ തനിക്കു വോട്ടു ചെയ്തെന്ന് പി. സി. ജോർജും തുറന്നു പറഞ്ഞ് വന്നിരുന്നു. ഈ മാസം 20ന് ബിജെപിയുടെ അന്തിമ അവലോകനം നടക്കും എന്നാണ് സൂചന.

ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പ്രവര്‍ത്തന മികവും മുഖ്യ അജണ്ടയാക്കിയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായ എന്‍. ജയരാജിന്റെ പ്രചരണം.

അതേസമയം, മണ്ഡലം ഇത്തവണ യുഡിഎഫിനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ജോസഫ് വാഴക്കന്‍ പ്രവര്‍ത്തിച്ചത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റവും അദ്ദേഹം ചര്‍ച്ചാ വിഷയമാക്കിയിരുന്നു. എരുമേലി വിമാനത്താവളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചത്.

കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വെള്ളാവൂര്‍, മണിമല, നെടുങ്കുന്നം, കങ്ങഴ, വാഴൂര്‍, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കാഞ്ഞിരപ്പള്ളി മണ്ഡലം. 2016ല്‍ യുഡിഎഫിന് 53,126 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 49,236 വോട്ടും ബിജെപിക്ക് 31,411 വോട്ടും ലഭിച്ചിരുന്നു.

എന്നാൽ, കടുത്ത മത്സരം നടന്ന തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. ബി. രാജേഷ് വിജയിക്കുമെന്ന വിലയിരുത്തലില്‍ സിപിഎം ജില്ലാ നേതൃത്വം. 3,000 ത്തിലധികം വോട്ടിന് വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

തൃത്താലയില്‍ തുടക്കം മുതല്‍ അവസാനം വരെ പ്രചാരണത്തിലും ബൂത്ത് പ്രവര്‍ത്തനത്തിലും എല്‍ഡിഎഫ് മേല്‍ക്കൈ നിലനിര്‍ത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിലും മുന്തൂക്കം ലഭിച്ചെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വി.ടി. ബല്‍റാം എംഎല്‍എയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള നീരസവും കോണ്‍ഗ്രസിലെ ഒരു വിഭാഗം മാനസികമായി പ്രവര്‍ത്തനത്തില്‍ നിന്ന് അകന്നു നിന്നതും എല്‍ഡിഎഫിന് അനുകൂലമായെന്നുമാണ് കണ്ടെത്തല്‍.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് രാഷ്ട്രീയ വോട്ടുകള്‍ ലഭിച്ചെങ്കിലും അവരില്‍ ചില ഗ്രൂപ്പുകള്‍ യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. സംഘപരിവാര്‍ വോട്ടുകള്‍ പൂര്‍ണ്ണമായും എന്‍ഡിഎ പിടിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി  (20 minutes ago)

നികുതി കെട്ടാത്ത എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ; ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത  (36 minutes ago)

വ്യാപാരത്തിന്റെ ആരംഭത്തിൽ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെ  (47 minutes ago)

പട്ടടയിൽ വച്ചില്ല ഇബ്രാഹിം കുഞ്ഞിനെ കൊന്ന് തിന്നാൻ തുടങ്ങി പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..!  (58 minutes ago)

ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത... രണ്ടു ​ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ദേ രാഹുൽ ഹൈക്കോടതിയിൽ ആദ്യ കേസ്...!അഡ്വ രാജീവ് എത്തി..! കോടതി വളഞ്ഞ് ജനം ഉടൻ ആ വിധി..! കക്ഷി ചേർന്നാൽ...!  (1 hour ago)

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (1 hour ago)

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു  (1 hour ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (1 hour ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (1 hour ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (2 hours ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (2 hours ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (2 hours ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (2 hours ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (2 hours ago)

Malayali Vartha Recommends