Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...


യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...


സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...


രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...

വിവാദങ്ങളുടെ മാലപടക്കം പേറി ഇടതുപക്ഷം... അക്രമവും ക്രമക്കേടുകളും തലവേദനയായി അരങ്ങുവാഴുമ്പോൾ....

11 APRIL 2021 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

പിണറായിയും ഇടതുപക്ഷ മുന്നണിയിലെ മറ്റ് ദേവ​ഗണങ്ങളും കൂടി കേരള രാഷ്ട്രീയത്തിൽ കാണിക്കാവുന്ന സകല പൊല്ലാപ്പുകളും തലവേദനകളും സൃഷ്ടിക്കുമ്പോൾ, ആശുപത്രിയിൽ ​ദിവസമെണ്ണി കഴിയുകയാണ് കേരള മുഖ്യൻ. ജനവിധി എന്താകുമെന്ന ആകാംക്ഷയ്ക്ക് ഇടയിലും ജലീൽ – ശ്രീരാമകൃഷ്ണൻ വിവാദങ്ങൾ ഇടതുമുന്നണിയെ പിന്തുടരുന്നു.

മറുഭാ​ഗത്ത് കണ്ണൂരിലെ കൊലപാതകങ്ങളും ജയരാജ പിണക്കങ്ങളും. ജലീലിനെതിരെയുള്ള ലോകായുക്ത വിധി പാർട്ടിക്ക് തീർത്തും കിട്ടിയ ഒരു അടി തന്നെയാണ്. പി.ശ്രീരാമകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയത് പ്രതീക്ഷിക്കാത്തത് അല്ലെങ്കിലും നിയമസഭാ സ്പീക്കർ പദവിയുടെ കളങ്കം ചോദ്യം ചെയ്യപ്പെട്ടതിന്റെ ഇടച്ചിൽ ഇടതു നേതൃത്വത്തിൽ പ്രകടമാണ്.

ലോകായുക്ത വിധിയുടെ ഗൗരവ സ്വഭാവം നേതൃത്വം കാണാതിരിക്കുന്നില്ല. നിയമപരമായി അതു നടപ്പാക്കാൻ ബാധ്യസ്ഥവുമാണ്. എങ്കിലും സർക്കാരിന്റെ ആയുസ്സ് തീരുന്ന ഈ സമയത്ത് രാജി ഒഴിവാക്കണമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

അങ്ങനെ വന്നാൽ ഇതുവരെ ജലീലിനെ സംരക്ഷിച്ചു വന്നതെല്ലാം വെള്ളത്തിലാകുന്ന സ്ഥിതി വിശേഷം വരും. അതു കൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാൻ ഇന്നലെ അവൈലബിൾ കമ്മിറ്റി കൂടി തീരുമാനിച്ചത്. അവിടുന്ന് സ്റ്റേ ലഭിച്ചാൽ അതിനു ശേഷം രാജി എന്ന ആലോചന വരെ നേതൃത്വത്തിൽ ഒരു വിഭാ​ഗം ഉന്നയിക്കുന്നുണ്ട്.

അങ്ങനെ സംഭവിച്ചാൽ, ധാർമികത ചൂണ്ടിക്കാട്ടിയുള്ള പ്രതിച്ഛായ നീക്കമായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ഇപ്പോൾ രാജിവച്ചാലും വീണ്ടും മന്ത്രിസഭ വന്നാൽ അതിൽ ജലീലിന് അംഗമാകാൻ തടസ്സമില്ലെന്നും പാർട്ടി കരുതുന്നുണ്ട്. പക്ഷേ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുക എന്ന ഔചിത്യം പുലർത്തുന്നതിൽ അത്ര ശ്രദ്ധ പാലിക്കാത്ത ജലീലിനെ മന്ത്രിയാക്കണോ എന്നതു മറ്റൊരു പ്രസക്തമായ ചോദ്യമാണ്.

എന്തായാലും ഈ പോരാട്ടത്തിൽ ജലീലിന് കിട്ടുന്ന വിധി സർക്കാർ വന്നാൽ അദ്ദേഹം വീണ്ടും മന്ത്രിയാകുമോ എന്ന ചോദ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇങ്ങനെ ഒരു ഗൗരവമുള്ള കേസ് ലോകായുക്തയ്ക്കു മുന്നിൽ ഉണ്ടെന്ന സൂചന പാർട്ടിക്കു മന്ത്രി നേരത്തെ നൽകിയിരുന്നില്ല എന്നാണ് സൂചന.

സ്പീക്കറുടെ കാര്യത്തിൽ കസ്റ്റംസിന്റെ സമീപനത്തിൽ മാറ്റം വന്നതായാണ് സിപിഎം വിലയിരുത്തുന്നത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന രീതിക്കു പകരം സമയം ചോദിച്ചു വന്നു മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു മുന്നിൽ ചോദ്യം ചെയ്യാനായി പോകുന്നതിനോടു നിയമസഭാ സ്പീക്കർമാരുടെ അനൗപചാരിക ഫോറം ശക്തമായ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

പിന്നാലെയാണ് ഇടിത്തീ പോലെ കസ്റ്റംസ് സ്പീക്കറുടെ തിരുവനന്തപുരത്തെ വസതിയിലെത്തി ചോദ്യം ചെയ്യലിലേക്ക് കടന്നതും. എന്നാൽ അവിടെയും കഥ അവസാനിക്കുന്നില്ല, മികച്ച ഒരു സംവിധായകന്റെ തിരകഥയെന്ന പോലെ ക്ലൈമാക്സിൽ സ്പീക്കർക്ക് കൊവിഡും സ്ഥിരീകരിച്ചു.

ആർക്കും ഒന്നും സംശയമൊന്നുമില്ലല്ലോ അല്ലേ. പാർട്ടി സ്പീക്കറുടെ കേസും കഴിയുന്നതും ഒഴിവാക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ ഇതെല്ലാം കണക്കിലെടുത്ത് സ്പീക്കറുടെ വസതിയിൽ കസ്റ്റംസ് എത്തിയെങ്കിലും അന്വേഷണത്തിന്റെ തുടർ സ്വഭാവത്തെക്കുറിച്ച് ആശങ്കകൾ തുടരുകയാണ് ഇപ്പോഴും.

വളരെ അടുത്തായി പുറത്ത് വന്ന വാർത്തയെന്തെന്നാൽ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന പലവിധ തെളിവുകളാണ് പുറത്തായത്. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തു വന്നിരിക്കുന്നത്.

നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്താനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പ് വച്ചതും. 2016 ഓഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ട രേഖകളാണ് പുറത്ത് വന്നത്. ഇവയെല്ലാം വെളിച്ചത്തു വരുന്ന മുറയ്ക്ക് ഇതിനെല്ലാം സപ്പോർട്ടായി കൂടെ നിൽക്കുന്ന മുഖ്യൻ അവസാനം പ്രതി കൂട്ടിൽ കയറുമോ എന്ന കാര്യം സഖാക്കളേയും കേരള ജനതയേയും ഒരു പോലെ മുൾമുനയിൽ നിർത്തുന്ന ചോ​ദ്യമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യ  (17 minutes ago)

കോഴിക്കോട് ഗോതീശ്വരം ബീച്ച് വികസനം രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ രൂപഭരണാനുമതി...  (26 minutes ago)

വയനാട് റിപ്പൺ-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് നവീകരണത്തിന് സർക്കാർ ഭരണാനുമതി  (30 minutes ago)

പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍  (31 minutes ago)

ഹഡില്‍ ഗ്ലോബല്‍ 2025: എച്ച്എന്‍ഐ, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, എംഎസ്എംഇ എന്നിവര്‍ക്ക് നിക്ഷേപാവസരം: 'ചെക്ക് മേറ്റ്' പരിപാടിയിലേക്ക് കെഎസ്യുഎം അപേക്ഷ ക്ഷണിക്കുന്നു  (34 minutes ago)

കിസ്മസ്-പുതുവത്സരം വരവേല്ക്കാന്‍ നഗരത്തില്‍ വസന്തോത്സവം...  (37 minutes ago)

ബാലുശ്ശേരി കോട്ട ക്ഷേത്ര പൈതൃക പരിപാലന പദ്ധതി യ്ക്ക് 2.56 കോടി രൂപയുടെ ഭരണാനുമതി...  (48 minutes ago)

ഹൃദയരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും'' ഡോ. ജിക്കു സക്കറിയ, ഡോ. ഷില്ല സക്കറിയ എന്നിവർ നയിക്കുന്ന ക്ലാസ്സ്‌, നവംബർ 9ന് ഞായാറാഴ്ച ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ  (54 minutes ago)

മോട്ടറോള മോട്ടോ ജി67 പവർ സ്‌മാർട്ട്ഫോൺ അവതരിപ്പിച്ചു...  (59 minutes ago)

വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ: രണ്ടാം പാദത്തിൽ വരുമാനം 1,197 കോടിയായി; കേരള ക്ലസ്റ്ററിൽ ശ്രദ്ധേയമായ പ്രകടനം  (1 hour ago)

പ്രൊഫ. ജെയിംസ് വാട്സന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ആര്‍ജിസിബി...  (1 hour ago)

അമ്പൂരി കുമ്പിച്ചല്‍ പാലത്തിന്‍റെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി...  (1 hour ago)

ഉറക്കവും വിശപ്പും കളയുന്ന സ്ട്രെസ്സ്; ലക്ഷണങ്ങളെ അവഗണിക്കാതെ, ശാന്തമായ മനസ്സിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം...  (1 hour ago)

എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭയായി പൃഥ്വിരാജ് സുകുമാരൻ : SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി  (1 hour ago)

ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...  (1 hour ago)

Malayali Vartha Recommends