Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

പിണറായിയുടെ അപ്പീൽ ശങ്ക തീർന്നു... കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു... അങ്കവും കാണാം താളിയുമൊടിക്കാം...

30 MAY 2021 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയം; പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ 'ഉന്നതൻ' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിൽ; മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം; അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു; സ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നു; സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിൽ സാധനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ; ഈശ്വരനാമത്തിൽ തിരുത്തിച്ചു; പിന്നാലെ സംഭവിച്ചത്

ന്യൂനപക്ഷ സ്കോളർഷിപ്പിൽ ഒടുവിൽ സി പി എം കേന്ദ്ര കമ്മിറ്റി നയം വ്യക്തമാക്കി. മുഖ്യമന്ത്രി തൻറെ നയം വ്യക്തമാക്കുന്നതിന് മുമ്പാണ് കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി നയം വ്യക്തമാക്കിയത്. ബേബിയാകട്ടെ ക്രൈസ്തവരിലെ പിന്നാക്ക വിഭാഗത്തിന് 20 ശതമാനം സംവരണം നൽകിയതിനെയാണ് വിമർശിച്ചത്. അതായത് ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ അപ്പീൽ പോകണമെന്ന അഭിപ്രായമാണ് സിപിഎം കേന്ദ്ര നേതൃത്വത്തിനുള്ളതെന്ന് വ്യക്തം.

കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്നാണ് സിപിഎം പിബി അംഗം എംഎ ബേബി ആവശ്യപ്പെട്ടത്.

ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിരെ നില്ക്കുന്നവരാണെന്നും കേരളത്തിലെ എൽഡിഎഫ് ഗവണ്മന്റ് ഇപ്പോഴത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണെന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ഇതു വരെ ആരും ശ്രമിച്ചിട്ടില്ല.ബി ജെ പി പോലും സർക്കാർ നയം വ്യക്തമാകട്ടെ എന്നാണ് പറഞ്ഞത് .

ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾ വയ്ക്കാൻ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് പാലോളിയെ സർക്കാർ കമ്മീഷനായി നിയോഗിച്ചത്.

മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകൾ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികൾക്ക് കൂടെ നല്കുകയാണ് ഉണ്ടായത്.

അതിൻറെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേ സമയം ന്യൂനപക്ഷസ്കോളർഷിപ്പിലെ അനുപാത വിധി പഠിച്ച ശേഷം തുടർനടപടിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നത്. വിധിയിൽ അപ്പീൽ പോകണമെന്ന് ഇടതുമുന്നണിയ്ക്കൊപ്പെം നിൽക്കുന്ന ഐഎൻഎല്ലും കാന്തപുരം സുന്നി വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതായത് കാന്തപുരത്തിൻറെയും ഐ എൻ എല്ലിൻറെയും നിലപാടിനെ ശരിവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.

മുസ്ലിങ്ങൾക്ക് കൂടുതൽ സ്കോളർഷിപ്പ് നൽകുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണെന്നും ബേബി പറയുന്നു. കേരളത്തിൽ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണ്.

സംവരണം ഒരു ദേശീയ വിഷയമായതിനാൽ കേന്ദ്ര കമ്മിറ്റിയുടെ കൂടെ ശുപാർശയില്ലാതെ അതിൽ തീരുമാനമെടുക്കാൻ കേരള സി പി എമ്മിന് കഴിയില്ല. തീർച്ചയായും വിധിക്കെതിരെ അപ്പീൽ പോകാനായിരിക്കും സി പി എം കേന്ദ്ര കമ്മിറ്റി നിർദ്ദേശിക്കുക.

എങ്കിൽ ശബരിമല വിഷയത്തിൽ എന്തു കൊണ്ടാണ് അപ്പീൽ പോകാത്തതെന്നായിരിക്കും ഹിന്ദുക്കൾ ചോദിക്കുക.അപ്പീൽ പോയില്ലെങ്കിൽ മുസ്ലീങ്ങൾ എതിരാകും. ഏതു വേണമെന്ന് സർക്കാരിന് തീരുമാനിക്കേണ്ടി വരും. അപ്പീൽ പോയില്ലെങ്കിൽ ബി ജെ പിക്ക് കീഴടങ്ങി എന്ന പഴിയും കേൾക്കേണ്ടി വരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (2 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (2 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (3 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (3 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (3 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (3 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (3 hours ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (3 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (3 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (4 hours ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (4 hours ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (5 hours ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (5 hours ago)

Malayali Vartha Recommends