ആ തീരുമാനങ്ങള്‍ തെറ്റായിരുന്നു; പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ പിഴച്ചില്ല; കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ഏറെ മാറ്റങ്ങളുണ്ടായതായി സര്‍ക്കാരിന്റെ വിമര്‍ശകര്‍ പോലും പറയുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ആ തീരുമാനങ്ങള്‍ തെറ്റായിരുന്നുവെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ പിഴച്ചില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈ കാര്യം ചൂണ്ടിക്കാണിച്ചത്.
ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ തെറ്റായിരുന്നെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ഏറെ മാറ്റങ്ങളുണ്ടായതായി സര്‍ക്കാരിന്റെ വിമര്‍ശകര്‍ പോലും പറയുമെന്നും അമിത് ഷാ വ്യക്തമാക്കി.ഈ സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടികാണിക്കുകയുണ്ടായി.
ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ കോണ്‍ഗ്രസിനുള്ള വിമര്‍ശനമായി വിലയിരുത്തപ്പെടുന്നു. മോദി സര്‍ക്കാര്‍ ആദ്യമായി അധികാരം ഏല്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടമായിരുന്നു.
ബഹുകക്ഷി ജനാധിപത്യ ഭരണത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.അതേസമയം ഇന്ത്യ നടപ്പ് സാമ്പത്തിക വർഷത്തിൽ രണ്ടക്ക ജിഡിപി വളർച്ച കൈവരിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു . ജൂലൈ - സെപ്തംബർ പാദവാർഷികത്തിൽ 8.4 ശതമാനം വളർച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വർധിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെഡറേഷൻ ഓഫ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാർഷിക കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈ കാര്യം തുറന്ന് പറഞ്ഞത്.2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച വളർച്ച നേടുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം രണ്ടക്ക വളർച്ച നേടിയാലും താൻ അദ്ഭുതപ്പെടില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടികാണിച്ചു .
ഇറക്കുമതി കുറയ്ക്കാൻ രാജ്യത്ത് മാനുഫാക്ചറിങ് രംഗം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ഫിക്കി ഭാരവാഹികളോട് പറയുകയുണ്ടായി. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വലിയ ചുവടുവെപ്പുകൾ നടത്തുന്നുണ്ടെന്നും അമിത്‌ഷാ ചൂണ്ടിക്കാട്ടി. 2014 ന് ശേഷം കേന്ദ്രസർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉയർന്നിട്ടില്ലെന്നത് തങ്ങളുടെ നേട്ടമാണെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha