ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമർശ വിവാദം; ചൗധരിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമർശം വിവാദമായതിനു പിന്നാലെ പോലീസ് കേസ്. മദ്ധ്യപ്രദേശിലാണ് കോൺഗ്രസ് നേതാവ് ചൗധരിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി.
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കോൺഗ്രസ് നേതാവ് പരസ്യമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതേതുടർന്ന് ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെടുകയും ചെയിതിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്.
നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 ബി, 505 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. അതേസമയം പരാമർശത്തിൽ ആധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ വനിതാ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്. ഇതോടൊപ്പമാണ് മദ്ധ്യപ്രദേശിലും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഓഗസ്റ്റ് മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha