ഗവർണര്‍ സർക്കാർ പോരിൽ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നു; ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരമൊരു വാര്‍ത്ത നല്‍കാനുണ്ടായ സാഹചര്യം ദൗര്‍ഭാഗ്യകരമാണ് ; തുറന്നടിച്ച് വേണുഗോപാല്‍

ഗവർണര്‍ സർക്കാർ പോരിൽ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ആ വാർത്ത അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധമാണെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചിരിക്കുകയാണ്. ഗവർണർ – സർക്കാർ പോരിൽ കേരളത്തിലെ കോൺഗ്രസ് ഗവർണറെ പിന്തുണയ്ക്കുന്നതിൽ ഖർഗെയ്ക്ക് അതൃപ്തിയുണ്ടെന്നായിരുന്നു വിവരങ്ങൾ പ്രചരിച്ചത് . ഈ പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹമിത്തരത്തിൽ പ്രതികരിച്ചത്.
കേരളത്തിലെ ഗവർണര്‍ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏതെങ്കിലും ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം തറപ്പിച്ച് പറഞ്ഞിരിക്കുന്നത് ,. കോൺഗ്രസ് അധ്യക്ഷന്റെ അഭിപ്രായമെന്ന നിലയിൽ തെറ്റിദ്ധാരണ പരത്തുന്നു. മാത്രമല്ല ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ ഇത്തരമൊരു വാര്‍ത്ത നല്‍കാനുണ്ടായ സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്നും വേണുഗോപാല്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം വൈസ്ചാന്‍സലര്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ സര്‍വകലാശാലകളിലെ പതിനൊന്ന് വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ടതില്‍ ഒരു വിവാദവുമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 13 വൈസ് ചാന്‍സലര്‍മാരിൽ 11 പേരുടേയും നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വി.സിമാരുടെ യോഗ്യതയിലല്ല. അവരുടെ നിയമന രീതിയിലാണ് ചട്ടലംഘനം നടന്നതായി കണ്ടെത്തിയത്'. ഇവരുടെ രാജി ആവശ്യപ്പെട്ടതിൽ ഒരു വിവാദവുമില്ല.
https://www.facebook.com/Malayalivartha