ഗവർണർക്കെതിരെ സമരങ്ങൾക്ക് വേണ്ടി ഇറങ്ങിയ എല്‍.ഡി.എഫ് സമര രീതികൾ മാറ്റുന്നു; സമരത്തിൽ നിന്നും രാഷ്ട്രീയത ഒഴിവാക്കാൻ നീക്കം

ഗവർണർക്കെതിരെ സമരങ്ങൾക്ക് വേണ്ടി ഇറങ്ങിയ എല്‍.ഡി.എഫ് ഇപ്പോൾ സമര രീതികൾ മാറ്റുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. രാജ്ഭവനിലേക്ക് എല്‍.ഡി.എഫ്. മാര്‍ച്ച് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ സമരത്തിൽ നിന്നും രാഷ്ട്രീയത ഒഴിവാക്കാനാണ് ഇപ്പോൾ എൽ ഡി എഫിന്റെ തീരുമാനം. രാഷ്ട്രീയ സമരം എന്നതിലുപരി ഗവര്‍ണര്‍ക്കെതിരേ ജനകീയ മുന്നേറ്റം ബോധ്യപ്പെടുത്തുന്ന രീതിയിലായിരിക്കും മാര്‍ച്ച് സംഘടിപ്പിക്കുവാൻ ഒരുങ്ങിയിരിക്കുന്നത്.
'വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ'യുടെ പേരിലാണ് സമരം സംഘടിപ്പിക്കുന്നത് എന്നതാണ് വളരെ ശ്രദ്ധേയമായ കാര്യം. ഇതിനായി ഡോ. ബി. ഇക്ബാല്‍ അധ്യക്ഷനായി പ്രത്യേക സമിതി രൂപവത്കരിക്കുകയും ചെയ്തു എന്നതാണ് മറ്റൊരു ശ്രദ്ദേയമായ കാര്യം. ജനകീയ പ്രതിഷേധത്തിന് ഇടതുമുന്നണി മുന്നിട്ടിറങ്ങിയത് ഗവര്‍ണറുടെ ഇടപെടലിന്റെ രാഷ്ട്രീയം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്നതാണ് ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം.
സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് എന്ന തലത്തിൽ നിന്നും ഇപ്പോഴത്തെ തര്‍ക്കങ്ങളെ മാറ്റിനിര്‍ത്താനുള്ള മുദ്രാവാക്യമാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. മുദ്രാവാക്യങ്ങളിൽ ഒന്ന്, ഗവര്‍ണര്‍ കേരളത്തിനെതിരേ എന്നാണ്. സര്‍വകലാശാലകളില്‍ ആര്‍.എസ്.എസ്. അനുകൂല സാഹചര്യം സജ്ജമാക്കാനുള്ള ഇടപെടലാണ് ഗവര്‍ണറുടേതെന്നും കരുതപ്പെടുന്നു. ഈ രീതിയിൽ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന തരത്തിലുള്ള പൊതുബോധം ഉണ്ടാക്കാൻ ആണ് രാഷ്ട്രീയേതര കൂട്ടായ്മയാണ് നല്ലതെന്നതിന്റെ അടിസ്ഥാനത്തിലാണ് 'വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ'യെ സമരത്തിന് മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്.
രാജ്ഭവന്‍ മാര്‍ച്ചിനൊപ്പം ജില്ലാതലത്തില്‍ ബഹുജന മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട് എന്നതാണ് നിർണായകമായ മറ്റൊരു കാര്യം. സഹകരിക്കാവുന്ന സംഘടനകളെയും വ്യക്തികളെയും സമരത്തിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ഉള്ളത്. സാംസ്‌കാരിക പ്രതിഷേധ വേദി സജ്ജമാക്കുന്നതിന്റെ ലക്ഷ്യം രാഷ്ട്രീയമായ വേദി തടസ്സമാകാതിരിക്കുക എന്നാണ്. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ഗവര്‍ണര്‍വിരുദ്ധ പോരാട്ടത്തില്‍ തമിഴ്നാടിനെ ഒപ്പംനിര്‍ത്താന്‍ കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് നിര്‍ദേശം കൊടുത്തിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ് . ഇത് കൂടാതെ രാജ്ഭവന്‍ മാര്‍ച്ചില്‍ ഡി.എം.കെ. പ്രതിനിധിയെ പങ്കെടുപ്പിക്കും എന്നതും ശ്രദ്ധേയമായ കാര്യം . ഡി.എം.കെ. എം.പി. തിരുച്ചി ശിവ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ ദേശീയനേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുവാനുള്ള തീരുമാനത്തിലാണ്.
https://www.facebook.com/Malayalivartha