പ്രതികളെ പിടികൂടാൻ ശക്തമായ നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുന്നു; അക്രമികളെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരും; ആലപ്പുഴ മുതുകുളം പഞ്ചായത്ത് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ആലപ്പുഴ മുതുകുളം പഞ്ചായത്ത് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ആലപ്പുഴ മുതുകുളം പഞ്ചായത്ത് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയാറാകണം. ബി.ജെ.പി വിട്ട ബൈജു ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, കോൺഗ്രസ് പിന്തുണയോടെ നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിറ്റിംഗ് സീറ്റിൽ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. പ്രതികളെ പിടികൂടാൻ ശക്തമായ നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുന്നു. അക്രമികളെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരും.
അതേസമയം കെ സുധാകരൻ എം പിയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മുതുകുളം പഞ്ചായത്തിലെ ഇന്ന് ഫലം അറിഞ്ഞ നാലാം വാർഡിലെ മെമ്പർ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ്സ് ശക്തമായി ആവശ്യപ്പെടുന്നു. ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നിലപാടുകളിൽ മനം മടുത്ത് പാർട്ടി വിട്ട ബിജുവിന് പൂർണ്ണ പിന്തുണ ആലപ്പുഴയിലെയും മുതുകുളത്തെയും മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരും നൽകിയതാണ്.
ശക്തമായ മത്സരത്തിൽ നൂറിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബിജുവിനെ ജനാധിപത്യ മത്സരത്തിൽ തോൽപിക്കാൻ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിൻ്റെ മറവിൽ അദേഹത്തെ ആക്രമിച്ചിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിക്കാണ് ബിജെപി ഗുണ്ടകളുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്.
തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയാതെ പോയാൽ വാളെടുക്കുന്ന സംസ്കാരം ഈ നാടിന് ചേർന്നതല്ല. പതിവു പോലെ പ്രതികളെ രക്ഷിക്കാൻ നോക്കിയാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരള പോലീസിനെ ഓർമപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha