ഇടുക്കിയുടെ മലയോര മേഖലകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച യുവനേതാവായിരുന്നു അഞ്ചേരി ബേബി; ഇദ്ദേഹമടക്കം പലരുടെയും പ്രവർത്തനങ്ങൾ സിപിഎമ്മിന് ക്ഷീണം ചെയ്തതോടെ അവർ പതിമൂന്ന് രാഷ്ട്രീയ എതിരാളികളുടെ പേരുകൾ ഉൾക്കൊള്ളിച്ച് ഒരു ലിസ്റ്റുണ്ടാക്കി; ബേബിയെ 1982 നവംബർ 13ന് വെടിവെച്ചു കൊലപ്പെടുത്തി; സിപിഎമ്മിന്റെ കൊലയാളി സംഘം അഞ്ചേരി ബേബി എന്ന കോൺഗ്രസ് പ്രവർത്തകനെ കൊന്നു തള്ളിയതിന്റെ ഓർമ്മ ദിവസമാണ്; കെ സുധാകരൻ

സിപിഎമ്മിന്റെ കൊലയാളി സംഘം അഞ്ചേരി ബേബി എന്ന കോൺഗ്രസ് പ്രവർത്തകനെ കൊന്നു തള്ളിയതിന്റെ ഓർമ്മ ദിവസമാണ് ഇന്ന്. നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നവംബർ 13, സിപിഎമ്മിന്റെ കൊലയാളി സംഘം അഞ്ചേരി ബേബി എന്ന കോൺഗ്രസ് പ്രവർത്തകനെ കൊന്നുതള്ളിയതിന്റെഓർമ്മ ദിവസമാണ്. ഇടുക്കിയുടെ മലയോര മേഖലകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച യുവനേതാവായിരുന്നു അഞ്ചേരി ബേബി. യൂത്ത് കോൺഗ്രസ് ശാന്തൻപാറ മണ്ഡലം സെക്രട്ടറിയും ഐ.എൻ.ടി.യു.സി നേതാവുമായിരുന്നു ഇദ്ദേഹം.
ഇദ്ദേഹമടക്കം പലരുടെയും പ്രവർത്തനങ്ങൾസിപിഎമ്മിന് ക്ഷീണം ചെയ്തതോടെ അവർ പതിമൂന്ന് രാഷ്ട്രീയ എതിരാളികളുടെ പേരുകൾ ഉൾക്കൊള്ളിച്ച് ഒരു ലിസ്റ്റുണ്ടാക്കി. അതിലെ ആദ്യ പേരുകാരനായിരുന്ന ബേബിയെ 1982 നവംബർ 13ന് വെടിവെച്ചു കൊലപ്പെടുത്തി. 1982ൽ തോട്ടം മേഖലയിൽ യൂണിയനുകൾ തമ്മിലെ തർക്കങ്ങൾ പരിഹരിക്കാൻ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി നേതൃത്വം ശ്രമിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇടുക്കിയിലെത്തിയ സിപിഎം നേതാവ് എം. എം. ലോറൻസിന് പ്രാദേശിക സിപിഎം നേതൃത്വം ഇതിനോട് സഹകരിക്കില്ല എന്ന് വ്യക്തമായി. തന്നെ സന്ദർശിച്ച അഞ്ചേരി ബേബിയോട് അദ്ദേഹം പറഞ്ഞത് "ചെറുപ്പമാണ്. സൂക്ഷിക്കണം." എന്നായിരുന്നു. ആ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളുമായി ബേബി തന്റെ സംഘടനാ പ്രവർത്തനം മുന്നോട്ട് നീക്കി. തൊഴിൽതർക്കം പരിഹരിക്കാൻ എന്നുപറഞ്ഞ് വിളിച്ചു വരുത്തിയാണ് ഇദ്ദേഹത്തെ സിപിഎം ഗുണ്ടാസംഘം തോക്കിനിരയാക്കിയത്.
വർഷങ്ങൾ പിന്നിട്ടിട്ടും അഞ്ചേരി ബേബിയുടെ കൊലപാതകത്തെ സിപിഎമ്മും സിപിഎം നേതാക്കളും ആഘോഷിക്കുന്നുണ്ട് തങ്ങളെ എതിർക്കുന്നവരെ ബേബിയെ പോലെ തന്നെ വകവരുത്തുമെന്ന് അവർ ഘോരഘോരം പ്രസംഗിക്കുന്നുണ്ട്. സിപിഎമ്മിന്റെ കൊലയാളി കൂട്ടങ്ങളെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുവാനുള്ള ഔന്നത്യത്തിലേക്ക് കേരള സമൂഹം ഇനിയും വളരേണ്ടതുണ്ട്.മരണത്തെ ഭയന്നു പിന്നിലേക്ക് മാറാതെ കോൺഗ്രസ് പാർട്ടിക്കുവേണ്ടിയും പാവപ്പെട്ട തൊഴിലാളികൾക്ക് വേണ്ടിയും സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരനായ അഞ്ചേരി ബേബിയുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം.
https://www.facebook.com/Malayalivartha