മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നുവെന്ന് എങ്ങനെ അറിയും? സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെ? രാജ്ഭവൻ മാർച്ച് തടയാനാകില്ലെന്ന് ഹൈക്കോടതി; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി; കെ സുരേന്ദ്രന്റെ പരാതി പരിഗണിക്കാൻ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം

എല്‍ ഡി എഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ബി ജെ പി ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഈ വിഷയത്തിൽ ഹൈക്കോടതി നിർണായക പരാമർശം നടത്തിയിരിക്കുകയാണ്. രാജ്ഭവൻ മാർച്ച് തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു ഹര്‍ജിക്കാരന്‍. കെ സുരേന്ദ്രനെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരിക്കുകയാണ്.
മാർച്ചിലെ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്ന എങ്ങനെ അറിയും എന്നാണ് ഹൈക്കോടതി ചോദിക്കുന്നത് സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന് ഉത്തരവ് എവിടെയെന്നും ഹൈക്കോടതി ചോദിച്ചു. മാർച്ച് നടത്തേണ്ടെന്നു എങ്ങനെ പറയും എന്നും കോടതി ചോദിക്കുകയുണ്ടായി. കെ സുരേന്ദ്രന്റെ പരാതി പരിഗണിക്കാൻ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം കൊടുത്തിരിക്കുകയാണ്.
അതേസമയം എല്‍ ഡി എഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ബി ജെ പി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു . ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോസ്ഥരെയടക്കം പലരെയും സമരത്തിനിറക്കാന്‍ ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ബി ജെ പി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും സമരത്തിനിറക്കുന്നതെന്നും സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്നും സുരേന്ദ്രന്റെ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരത്തിനിറങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു . എന്തായാലും ഈ വിഷയത്തിൽ നിർണായക വിധിയാണ് കോടതി ഉന്നയിച്ചിരിക്കുന്നത്.
അതേസമയം രാജ്ഭവനിലേക്ക് ഇടതുമുന്നണിയുടെ പ്രതിഷേധ മാര്‍ച്ച് മ്യൂസിയത്തു നിന്ന് തുടങ്ങി, മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും. ശക്തമായ ജനകീയ മുന്നേറ്റമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു .ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത രാജ്ഭവന്‍ മാര്‍ച്ച് മ്യൂസിയത്ത് നിന്നാണ് ആരംഭിച്ചത്.
https://www.facebook.com/Malayalivartha