തെറ്റായതും അടിസ്ഥാന രഹിതവുമായ വാർത്തയാണ് പ്രചരിക്കുന്നത്; കെ സുധാകരന്റെ വിശദീകരണം പാർട്ടി സ്വീകരിക്കും; കെപിസിസി പ്രസിഡണ്ടിന് എല്ലാവരുടെയും പിന്തുണയുണ്ട്; കോൺഗ്രസിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല; കെ. സുധാകരൻ രാജി സന്നദ്ധത അറിയിച്ചെന്ന വാദങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കെ. സുധാകരൻ രാജി സന്നദ്ധത അറിയിച്ചെന്ന വാദങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ. സുധാകരൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം പ്രതികൂട്ടിലായ സർക്കാറിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തെറ്റായതും അടിസ്ഥാന രഹിതവുമായ വാർത്തയാണ് പ്രചരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മാത്രമല്ല സുധാകരന്റെ വിശദീകരണം പാർട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡണ്ടിന് എല്ലാവരുടെയും പിന്തുണ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരൻ രാജി കത്ത് നൽകി എന്നത് പച്ചക്കള്ളം ആണെന്നും വിഡി സതീശൻ പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ് പ്രതിപക്ഷനേതാവ്. എല്ലാകാലത്തും മതേതര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് കെ സുധാകരനെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടി കാണിച്ചു.
അതേസമയം . പ്രതിപക്ഷവും കെപിസിസിയും ഒന്നിച്ചു പോകുന്നില്ലെന്ന് പരാമർശം. കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറാൻ തയ്യാറാണ് എന്ന് കെ സുധാകരൻ അറിയിച്ചുവെന്നാണ് വിവരങ്ങൾ പ്രചരിച്ചത്. രണ്ടു ദിവസം മുന്നേ തന്നെ ഇക്കാര്യം അറിയിച്ചു രാഹുൽഗാന്ധിക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട് എന്നായിരുന്നു പുറത്ത് വന്ന വിവരം . കത്തിൽ പല ആരോപണങ്ങളും കെ സുധാകരൻ ഉന്നയിക്കുന്നുണ്ട് എന്നും വിവരങ്ങൾ പുറത്ത് വന്നിരുന്നു.
അതായത് പ്രതിപക്ഷ നേതാവിന്റെ പിന്തുണ തനിക്ക് കിട്ടുന്നില്ല എന്നാണ് കത്തിൽ കെ സുധാകരൻ പറഞ്ഞിരിക്കുന്നത് എന്നായിരുന്നു വിവരം. പക്ഷേ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത് എന്ന വിശദീകരണവും കെ സുധാകരൻ നൽകുന്നുണ്ട്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ കിട്ടുന്നില്ലെന്നും സുധാകരൻ കത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.
താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ് എന്നും വിവരങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ കെ സുധാകരൻ രാജി സന്നദ്ധത അറിയിച്ചെന്ന വാദങ്ങളെ തള്ളിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
https://www.facebook.com/Malayalivartha