സി പി എം നേതാക്കളുടെ ഭാര്യമാരെയോ ബന്ധുമിത്രാദികളെയോ പിൻവാതിൽ വഴി തിരുകി കേറ്റാനുള്ള വേദികൾ അല്ല സർവകലാശാലകൾ എന്ന് കോടതി വ്യക്തമാക്കി; എങ്ങനെയും പദവികളിൽ കടിച്ചു തൂങ്ങുന്ന അധികാരമോഹികളായ സഖാക്കൾക്കും ബന്ധുക്കൾക്കും ഈ വിധിയിൽ നാണക്കേട് തോന്നില്ല; വിമർശനവുമായി കെ പി സിസി പ്രസിഡന്റ കെ സുധാകരൻ

സി പി എം നേതാക്കളുടെ ഭാര്യമാരെയോ ബന്ധുമിത്രാദികളെയോ പിൻവാതിൽ വഴി തിരുകി കേറ്റാനുള്ള വേദികൾ അല്ല സർവകലാശാലകൾ എന്ന് കോടതി വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. എങ്ങനെയും പദവികളിൽ കടിച്ചു തൂങ്ങുന്ന അധികാരമോഹികളായ സഖാക്കൾക്കും ബന്ധുക്കൾക്കും ഈ വിധിയിൽ നാണക്കേട് തോന്നില്ലെന്ന വിമർശനവുമായി കെ പി സിസി പ്രസിഡന്റ കെ സുധാകരൻ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
സി പി എം നേതാക്കളുടെ ഭാര്യമാരെയോ ബന്ധുമിത്രാദികളെയോ പിൻവാതിൽ വഴി തിരുകി കേറ്റാനുള്ള വേദികൾ അല്ല സർവകലാശാലകൾ എന്ന് കോടതി വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. എങ്ങനെയും പദവികളിൽ കടിച്ചു തൂങ്ങുന്ന അധികാരമോഹികളായ സഖാക്കൾക്കും ബന്ധുക്കൾക്കും ഈ വിധിയിൽ നാണക്കേട് തോന്നില്ല. പക്ഷേ ലജ്ജിച്ചു തലതാഴ്ത്തേണ്ടത് കേരളത്തിൻറെ പൊതു സമൂഹമാണ്, ഈ ഭരണകൂടത്തെ തലയിൽ പേറുന്നതിന്റെ പേരിൽ.
യോഗ്യതയുള്ള ഇടത് സഹയാത്രികനെ തന്നെ വെട്ടിയിട്ടാണ് കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അനധികൃത നിയമനം കൊടുത്തത്. സാധാരണ സഖാവായാൽ പോര,ഏതെങ്കിലും നേതാവിന്റെ ഭാര്യയോ ബന്ധുവോ ആയാൽ മാത്രമേ ഇത്തരം നിയമനങ്ങൾ ലഭിക്കൂ എന്നത് പിണറായി സർക്കാരിൻറെ സകല വൃത്തികേടുകൾക്കും കൈയ്യടിക്കുന്ന സാധാരണ സിപിഎം പ്രവർത്തകർ മനസ്സിലാക്കിയാൽ നന്ന്.
കേരളത്തിലെ ഓരോ കുടുംബങ്ങളും ചിന്തിക്കണം , നമ്മുടെ കുട്ടികളുടെ അവസരങ്ങളാണ് ഈ അഴിമതി വീരൻമാർ തച്ചുതകർക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് ജോലിക്ക് കാത്തിരിക്കുന്നവരെ നിർദാക്ഷിണ്യം വെട്ടിമാറ്റിയാണ് സിപിഎം നേതാക്കൾ യാതൊരു യോഗ്യതയുമില്ലാത്ത സ്വന്തം ഭാര്യമാർക്ക് സർക്കാർ ജോലി നേടിക്കൊടുക്കുന്നത്. പിണറായി വിജയന്റെ അഴിമതികൾ കണ്ട് മിണ്ടാതിരിക്കാനുള്ള നോക്കുകൂലിയാണോ നേതാക്കളുടെ ഭാര്യമാർക്കുള്ള അനധികൃത നിയമനങ്ങൾ എന്ന് സിപിഎം പോളിറ്റ്ബ്യൂറോ പരിശോധിക്കണം, പിണറായിയെ ഭയമില്ലെങ്കിൽ മാത്രം.
കുട്ടി സഖാക്കൾക്ക് ചോദ്യ പേപ്പർ ചോർത്തിക്കൊടുത്ത് പി എസ സി റാങ്ക് ലിസ്റ്റിൽ പേര് വരുത്തിയതും ഇതേ ഭരണക്കാർ തന്നെയാണ്. കുട്ടികൾക്ക് മികച്ച അദ്ധ്യാപരെയും മികച്ച വിദ്യാഭ്യാസവും യോഗ്യതയുള്ളവർക്ക് മികച്ച ജോലികളും ലഭിക്കാനുള്ള അവസരം കൂടിയാണ് എകെജി സെന്ററിലെ കുശിനിക്കാർക്ക് അനധികൃത നിയമനം കൊടുക്കുമ്പോൾ നഷ്ടമാകുന്നത്.
നമ്മുടെ കുട്ടികളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ജീവിതവും സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് വേണ്ടി തട്ടിത്തെറിപ്പിക്കുന്ന ഉളുപ്പില്ലാത്ത പിണറായി സർക്കാരിനതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഈ മണ്ണിൽ പ്രതിഷേധമുയരും. ആത്മാഭിമാനമുള്ള സിപിഎം പ്രവർത്തകർ അവശേഷിക്കുന്നുണ്ടെങ്കിൽ ഈ നെറികേടിനെതിരെ അണിചേരുക.
https://www.facebook.com/Malayalivartha