രക്തസാക്ഷികളെ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മതിയോ ?

കത്ത് വിവാദവും , നിയമന വിവാദവും , സര്‍ക്കാര്‍ ഗവര്‍ണര്‍ പോരും രൂക്ഷമായതോടെ കേരളത്തില്‍ സര്‍ക്കാരിനും സിപിഎംനും നിക്കക്കള്ളിയില്ലാത്ത അവസ്ഥയായി. നേതാക്കള്‍ മാധ്യമങ്ങളുടെ മുന്നില്‍ വരുന്നതു പോലുമില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ കഴിയാതെ മാറി നടക്കുന്ന ഒരു കാലം സിപിഎം ന് മുന്‍പ് ഉണ്ടായിട്ടില്ല. ജോലിക്കാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള മേയറുടെ കത്ത് വിവാദത്തിന് പിന്നാലെയെത്തിയ മറ്റ് കത്തുകളും കൂടിയായപ്പോള്‍ പാര്‍ട്ടിയ്ക്ക് പ്രതിരോധിക്കാനുള്ള ശേഷിയില്ലാതായി. എല്ലാവര്‍ക്കും അറിയുന്ന സത്യാവസ്ഥകളെ ഇനി എത്ര ന്യായീകരിച്ചാലും പാര്‍ട്ടി ഭാഷ്യമാക്കാന്‍ കഴിയില്ലെന്ന് സഖാക്കള്‍ മനസിലാക്കിയാണ് ഉള്‍വലിഞ്ഞിരിക്കുന്നത്. കത്തിന് പിന്നാലെ സര്‍വ്വകലാശാല വിഷയത്തില്‍ വന്നു കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ തോല്‍വികള്‍ എല്ലാം പാര്‍ട്ടിയേയും സര്‍ക്കാരിനേയും തിരിഞ്ഞു കുത്തുകയാണ്. രാജ് ഭവന്‍ വളഞ്ഞ് നാണം കെട്ടതും പല വിവരങ്ങളോടും അണികളോട് വിശദീകരിക്കാന്‍ കഴിയാതെ വരുന്നതും സിപിഎം നെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അതിന്റെ വിഭാഗീയത കാലത്ത് അനുഭവിക്കാത്ത അതിരൂക്ഷമായി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തുടര്‍ഭരണം കിട്ടിയതോടെ പാര്‍ട്ടി നേതാക്കളില്‍ വളര്‍ന്നു വന്ന അഴിമതിയും സ്വജന പക്ഷപാതവും സാധാരണ പ്രവര്‍ത്തകന്റെ മനോവീര്യം തകര്‍ത്തു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ പ്രധാനപ്പെട്ട പോസ്റ്റുകളില്‍ നിയമിക്കാനായി നടത്തുന്ന ചക്കളത്തില്‍ പോരാട്ടം അണികള്‍ക്ക് മനസിലായി തുടങ്ങിയിരിക്കുകയാണ്.പഠിച്ച് പരീക്ഷകള്‍ പാസായി ജോലി നേടുന്നതിനേക്കാള്‍ നല്ലത് സിപിഎം ല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് മക്കളെ ഉപദേശിച്ച് പാര്‍ട്ടിയ്ക്കായി തല്ലാനും കൊല്ലാനും മക്കളെ ഇറക്കി വിട്ട രക്ഷിതാക്കളും ആകെ അബദ്ധം പറ്റിയ മട്ടിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കെട്ടിപടുത്ത പല നേതാക്കളുടെയും ജീവിതത്തിന്റെ ലാളിത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പല നേതാക്കളുടെയും പ്രവര്‍ത്തന രീതി നേരെ മറിച്ചാണെന്ന് അണികള്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. സിപിഎംലെ ചടയം ഗോവിന്ദനം സിപി ഐ ലെ വി.വാ.രാഘവനുമെല്ലാം കടന്നു പോയ പാര്‍ട്ടികളാണിതെന്ന് സിപിഎംമും, സിപി ഐയും മനസിലാക്കണമെന്ന അണികളുടെ ആവശ്യം ഇനി നേതാക്കള്‍ക്ക് കേള്‍ക്കേണ്ടി വരും. വി.വി.രാഘവന്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഓട്ടോ ഓടിച്ച് ജീവിച്ചിരുന്ന കാലം വല്ലപ്പോഴും സഖാക്കള്‍ക്ക് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബലികുടീരങ്ങളേ ഇന്നത്തെ സഖാക്കള്‍ക്ക് മാപ്പ് നല്കണമെന്ന് ഹാഷ് ടാഗോടെ നിരവധി പോസ്റ്റുകളാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേതായി വന്നു കൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണമെന്ന് അടുത്തിടെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ക്യാമ്പയിന് തുടക്കമിട്ടെങ്കിലും പാര്‍ട്ടി കടുത്ത ഭാഷയില്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പോസ്റ്റുകള്‍ പിന്‍വലിക്കുകയാണുണ്ടായത്. നേതാക്കളുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനും സുരക്ഷിത ജോലി ഉറപ്പാക്കുന്നതിനും വേണ്ടി മാത്രമാണ് പാര്‍ട്ടി കേരളം ഭരിക്കുന്നതെന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. സിപിഎം മാത്രമല്ല സിപി ഐയും ഇത്തരത്തില്‍ സ്വജനപക്ഷപാതത്തിന്റെ പാതയില്‍ പെട്ടിരിക്കുകയാണ്. കാനം രാജേന്ദ്രന്‍ സെക്രട്ടറിയായി വന്നതു മുതല്‍ പാര്‍ട്ടി പിണറായി വിജയന് വേണ്ടി ന്യായീകരണ തൊഴിലാണ് ചെയ്യുന്നതെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. കഴിഞ്ഞ സമ്മേളനങ്ങളിലെല്ലാം കാനത്തിന്റെ മാറ്റം ഏറെ ചര്‍ച്ചയായിരുന്നു. പിണറായി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നതുപോലെ കാനവും സിപി ഐയേയും ഹൈജാക്ക് ചെയ്തിരിക്കുന്നതായാണ് അണികളുടെ ആരോപണം. എന്നാല്‍ പിണറായി വിജയന്‍ ഇതുവരെ പാര്‍ട്ടിയിലും ഭരണതലത്തിലും കൊണ്ടു വന്ന എല്ലാ കാര്യങ്ങളും ഒരുമിച്ച് കുഴയുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തന്നെ വെല്ലുവിളിയുയരുകയാണ്. ഘടക കക്ഷികള്‍ നിലവില്‍ പിണറായിയ്‌ക്കെപ്പമാണ് എന്നാല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ രൂപപെടുന്ന ഗ്രൂപ്പിന് പിന്‍തുണയേറുകയാണ്. രക്തസാക്ഷികളെയും ബലി കുടീരങ്ങളും സാക്ഷിയാക്കിയാണ് അധികാരത്തിലേറുന്നതെന്ന കാര്യം സഖാക്കള്‍ മറന്നു പോയതായാണ് അണികളുടെ ആരോപണം.
https://www.facebook.com/Malayalivartha