പിണറായി ഭരണകാലത്ത് രാഷ്ട്രീയ ഒതുക്കലിന് പാത്രമായ മികവുറ്റ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു പി.ജയരാജന്‍. കണ്ണൂരില്‍ സിപിഎം ന്റെ ആവേശം മാത്രമല്ല ആശയുമായിരുന്ന

പെരുവഴിയിലാകും ജയരാജാ ..സഹായിക്കണം.
പിണറായി ഭരണകാലത്ത് രാഷ്ട്രീയ ഒതുക്കലിന് പാത്രമായ മികവുറ്റ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു പി.ജയരാജന്‍. കണ്ണൂരില്‍ സിപിഎം ന്റെ ആവേശം മാത്രമല്ല ആശയുമായിരുന്ന പി.ജയരാജനെ പെട്ടെന്നൊരു ദിവസം പാര്‍ട്ടി ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ തളയ്ക്കാന്‍ തുടങ്ങി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷൃഷ്ണന്‍, ഇ.പി.ജയരാജന്‍ തുടങ്ങി കണ്ണൂരിന്റെ വിപ്ലകാരികള്‍ അധികാര കസേരകള്‍ക്കായി തലസ്ഥാനത്തേയ്ക്ക് വണ്ടി കയറിയിപ്പോള്‍ ഇളകാത്ത അധികാരം ഉറപ്പിക്കാനായി കണ്ണൂരില്‍ നിലയുറപ്പിച്ച നേതാവയിരുന്ന പി.ജയരാജന്‍. തിരഞ്ഞെടുപ്പ് ഗോദയിലെ ജയപരാജയങ്ങളേറെ ജനങ്ങളുടെ മനസില്‍ നിറഞ്ഞ നേതൃത്വ പദവിയാണ് അദ്ദേഹത്തിന് കണ്ണൂര്‍ ഉണ്ടായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഖാദിബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്കി അദ്ദേഹത്തെ മൂലയ്ക്കിരുത്തി. ഇപ്പോള്‍ പിണറായി സര്‍ക്കാരിന് വീണ്ടും പി.ജയരാജനോട് തോന്നിയ സ്‌നേഹമാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. ഖാദി ബോര്‍ഡ് ചെയര്‍മാനായ ജയരാജന് മുപ്പത്തഞ്ച് ലക്ഷം രൂപയുടെ കാര്‍ അനുവദിച്ചു കൊണ്ടാണ് പിണറായി തന്റെ രാഷ്ട്രീയ ഇഷ്ടം ജയരാജനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജയരാജന് സുരക്ഷ പോരെന്നും, അതു കൊണ്ട് ബുള്ളറ്റ് പ്രൂഫ് കാര്‍ തന്നെ വേണമെന്നുമാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.എനിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ വേണമെന്നോ, സുരക്ഷ കൂട്ടണമെന്നോ ജയരാജന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍ പിണറായി വിജയന്റെ അറിഞ്ഞുള്ള ഈ ഇടപെടലിന് കാരണം സിപിഎംല്‍ ഉയര്‍ന്നു വരുന്ന അസ്വസ്ഥതകളാണെന്ന് നിസംശയം പറയാം. പാര്‍ട്ടി അറിയാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതും, സര്‍വ്വകലാശാല വിഷയങ്ങളില്‍ സര്‍ക്കാര്‍ നിരന്തരം അപഹാസ്യരാകുന്നതുമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവനകള്‍ പിണറായിയുടെ ഏകാധ്യപത്യത്തെ എതിര്‍ക്കുന്നതിന് തുല്യമായിരുന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് പിണറായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ എം.വി.ഗോവിന്ദന്‍ പിണറായാക്കെതിരെ തുറന്നടിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനും , വിജയരാഘവനും അല്ല സെക്രട്ടറി സ്ഥാനത്തെന്ന കാര്യം ഒര്‍മ്മിപ്പിക്കുന്നതായിരുന്നു. പിണറായി വിജയനോടൊപ്പം നിന്ന കോടിയേരിയും, ഇപി ജയരാജനും രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്തി മുന്നേറിയപ്പോള്‍ പിണറായിയ്ക്ക് അവര്‍ ഇടവും വലവും സംരക്ഷണം ഒരുക്കി. എന്നാലിപ്പോള്‍ കോടിയേരിയുടെ മരണത്തെ തുടര്‍ന്നാണ് മാറ്റങ്ങളുണ്ടായി തുടങ്ങിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് പിണറായി സംഘത്തിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് എം.വി.ഗോവിന്ദന്‍ എത്തിയത്. ഇ.പി.ജരാജനാണെങ്കില്‍ അസുഖ ബാധിതനായി ചികിത്സയിലും ഈ സാഹചര്യത്തില്‍ പിണറായിയക്കെതിരെ വരുന്ന അമ്പുകളെ തടുക്കാന്‍ മുന്നില്‍ നില്‍ക്കാന്‍ ആളില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയും പിണറായിയും ചേര്‍ന്ന് ഒതുക്കിയ പി.ജയരാജനെ അങ്ങോട്ട് ചെന്ന് സഹിയിക്കാനൊരുങ്ങുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
മൂന്ന് പ്രാവശ്യം എംഎല്‍എ ആയിട്ടും പി.ജയരാജന്‍ ശ്രദ്ധിക്കപ്പെടുന്ന പദവികളിലൊന്നും എത്തിയില്ല. കണ്ണൂരില്‍ ജയരാജന്‍ കൂടിയേ തീരൂ എന്ന നിര്‍ദ്ദേശം വെച്ചുകൊണ്ടാണ് അദ്ദേഹത്തെ ജില്ല സെക്രട്ടറിയാക്കിയത്. ജില്ല സെക്രട്ടറിയായിരുന്ന കാലത്ത് കലങ്ങി മറിഞ്ഞ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം കരുത്തുറ്റ നേതാവായി വളര്‍ന്നു. യുവാക്കള്‍ മുഴുവന്‍ ജയരാജന്റെ ഒപ്പമായി. പി.ജെ.ആര്‍മി എന്ന പേരില്‍ യുവാക്കള്‍ സ്വയം സംഘടിച്ചു. പാര്‍ട്ടിയില്‍ പിണറായി വിജയനേക്കാളും ആരാധകര്‍ പി.ജെ.യ്ക്ക് ലഭിച്ചു. പാര്‍ട്ടിയുടെ പല കമ്മിറ്റികളിലും ഇത് ചര്‍ച്ച ചെയ്‌തെങ്കിലും ജയരാജന്റെ വളര്‍ച്ച പിണറായി , കോടിയേരി സംഘം ഒവികെ മറ്റെല്ലാവരും അംഗീകരിച്ചു. കണ്ണൂരിലെ യുവാക്കള്‍ ജയരാജനെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് പിന്നീട് അദ്ദേഹത്തെ ഒതുക്കാനായി സിപിഎം ഉപയോഗിച്ച ആയുധം. വ്യക്ത്യാരാധന അനുവദിക്കില്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പിണറായി തന്നെ ശക്തിയായ പറഞ്ഞിരുന്നു. എന്നാല്‍ പിണറായി ആരാധന ശരിയല്ലെന്ന് ഒരു നേതാവും അന്ന് വാദിച്ചില്ല. ജയരാജന്‍ പബ്ലിസിറ്റിക്ക് പിന്നാലെ പോകുന്നതായി പാര്‍ട്ടിയുടെ കണ്ടെത്തല്‍ വിചിത്രമായിരുന്നു. ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയാലുണ്ടാകുന്ന നഷ്ടം ഓര്‍ത്ത് പാര്‍ട്ടി അനങ്ങിയിരുന്നില്ല. എന്നാല്‍ 2019 ലെ ലേക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി. മത്സരിക്കാനായി അദ്ദേഹത്തിന് ജില്ല സെക്രട്ടറി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു. മത്സരത്തില്‍ പരാജയപ്പെട്ട അദ്ദേഹത്തിന് ജില്ല സെക്രട്ടറി സ്ഥാനം തിരിച്ചു നല്കിയില്ല എന്നു മാത്രമല്ല പി.ജെ. ആര്‍മിയുടെ പേരില്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നു. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നിന്നും അദ്ദേഹത്തെ മാറ്റിനിറുത്തി. എങ്കിലും കണ്ണൂരിന്റെ സിപിഎം ന്റെ അവസാന വാക്ക് ഇപ്പോഴും പി.ജരാജന്‍ തന്നെയാണ്. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണദ്ദേഹം. മറ്റ് കണ്ണൂര്‍ നേതാക്കളെ പോലെ മണ്ടത്തരങ്ങള്‍ അധികം വിളമ്പാറില്ലെന്നുള്ളത് തന്നെയാണ് അദ്ദേഹത്തെ ജനപ്രിയനാക്കി നിറുത്തിയിരിക്കുന്നതും. പി.ജയരാജനെ ഒതുക്കി മൂലയ്ക്കിരുത്തുന്നതിന് നേതൃത്വം നല്കിയ ആ പിണറായിയിപ്പോള്‍ ജയരാജനോട് കാണിക്കുന്ന ഈ കരുതലാണ് സിപിഎം അണികള്‍ ചര്‍ച്ച ചെയ്യുന്നത്.
പിണറായി ഭരണം തുടങ്ങിയ ശേഷം കേരളത്തില്‍ സിപിഎം ന് സെക്രട്ടറിയുണ്ടെന്നറിയുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായെന്ന മാധ്യമങ്ങളുടെ കളിയാക്കല്‍ അണികള്‍ ഗൗരവ്വമായി ചിന്തിക്കുന്നുണ്ട്. കണ്ണൂര്‍ സിപിഎം പ്രവര്‍ത്തകരുടെ മനസില്‍ തീ കോരിയിട്ടു കൊണ്ടാണ് പി.ജരാജനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ പാര്‍ട്ടി രഹസ്യമായും പരസ്യമായും നടത്തിയത്. ബ്രാഞ്ച് തലം മുതല്‍ പി.ജെ.ആര്‍മിയും , വ്യക്തി ആരാധനയും ചര്‍ച്ച ചെയ്‌തെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയരാജനെ തള്ളിപറഞ്ഞില്ല. ഇപ്പോഴിതാ പിന്‍തള്ളാന്‍ ചുക്കാന്‍ പിടിച്ചവര്‍ തന്നെ ജയരാജനെ മുന്‍നിരയിലേയ്ക്ക് കൊണ്ടു വരാന്‍ ശ്രമം നടത്തി കൊണ്ടിരിക്കുന്നു. അദ്ദേഹത്തേക്കാളും വളറെ ജൂനിയറായവര്‍ വലിയ വലിയ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയോട് ഒന്നും ചോദിച്ചു വാങ്ങാറില്ല. പി.ജ.രാജന്റെ നിലപാടുകള്‍ക്കുള്ള ശരിയാണ് പിണറായിയുടെ മുപ്പത്തഞ്ച് ലക്ഷത്തിന്റെ കാറ് സമ്മാനം എന്ന് അനുമാനിക്കാം.
https://www.facebook.com/Malayalivartha