തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളിൽ വിഷമം ഉണ്ട്; വ്യത്യസ്ത പരിപാടികളിലാണ് താൻ പങ്കെടുത്തത്; അത്തരം ഒരു ആരോപണം തനിക്ക് നേരെ വന്നതിൽ അതീവ ദുഃഖിതനാണ്; തനിക്ക് ഒരു പരാതിയുമില്ല; തന്റേത് സമാന്തര രാഷ്ട്രീയ പ്രവർത്തനം അല്ലന്ന് പറയാനാവില്ല; പ്രതിപക്ഷ നേതാവിന് മറുപടിയുമായി ശശി തരൂർ

തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളിൽ വിഷമം ഉണ്ട് എന്ന് പ്രതികരിച്ച് ശശി തരൂർ. വിഭാഗീയ പ്രവർത്തനം എന്ന് ആരോപണത്തിൽ തനിക്ക് വിഷമം ഉണ്ടെന്നാണ് ശശി തരൂർ ചൂണ്ടികാണിച്ചു. എന്താണ് വിഭാഗീയത എന്നത് എനിക്ക് അറിയണമെന്ന് ശശി തരൂർ പറഞ്ഞു. വ്യത്യസ്ത പരിപാടികളിലാണ് താൻ പങ്കെടുത്തത് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത്തരം ഒരു ആരോപണം തനിക്ക് നേരെ വന്നതിൽ അതീവ ദുഃഖിതനാണ് താൻ എന്നും ശശി തരൂർ ചൂണ്ടിക്കാണിക്കുകയുണ്ടായി.
തനിക്ക് ഒരു പരാതിയുമില്ലെന്നും ശശി തരൂർ പറയുകയുണ്ടായി. അക്ഷരാർത്ഥത്തിൽ വീഡി സതീശനാണ് ശശി തരൂർ തന്റെ പ്രതിക്കരണത്തിലൂടെ മറുപടി അയച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. തന്റേത് സമാന്തര രാഷ്ട്രീയ പ്രവർത്തനം അല്ലന്ന് പറയാനാവില്ലെന്ന് ശശി തരൂർ പറഞ്ഞു . ഗ്രൂപ്പ് പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്റെയും പങ്കാളിയാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മലബാർ സന്ദർശനം വലിയ വാർത്തയായത് അതിശയകരമാണെന്നും ശശി തരൂർ വ്യക്തമാക്കി. തലശ്ശേരിയിലെത്തിയ തരൂർ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഇനി ഒരു വിഭാഗീയതയ്ക്ക് കോണ്‍ഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ സ്‌പേസുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ മലബാര്‍ ജില്ലകളില്‍ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. ഈ പ്രസ്താവനയ്‌ക്കു മറുപടിയുമായി ശശി തരൂർ രംഗത്ത് .
https://www.facebook.com/Malayalivartha