എൽ.ഡി.എഫ് കൺവീനർ എവിടെ? സിപിഎമ്മിൽ ആശങ്ക! മുഖ്യനെ ത്രിശങ്കുവിലാക്കി ഇ.പി. ജയരാജൻ; എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതാണോ അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നത്? മറുപടിക്കായി കാതോർത്ത് രാഷ്ട്രീയ കേരളം

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ എവിടെ? കഴിഞ്ഞ ദിവസങ്ങളായി എല്ലാവരും ഉറ്റു നോക്കുന്ന കാര്യം ആണിത്. എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. എവിടെ ഇ പി ജയരാജൻ ? ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് പാർട്ടിയിൽ നിന്നും അവധിയെടുത്തിരിക്കുകയാണ് അദ്ദേഹം എന്നതാണ് ശ്രദ്ധേയമായ കാര്യം.
എന്നാൽ ഈ അവധിയാകട്ടെ അനിശ്ചിതമായി തുടരുന്നത് സി.പി.എമ്മിൽ ചർച്ചയാകുന്നു. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മരിച്ചതോടെയാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇ.പി. ജയരാജൻ സി.പി.എമ്മിൽ നിന്ന് അവധിയെടുത്തിരിക്കുന്നത്‍. ഒന്നര മാസത്തിലേറെയായി അവധിയിൽ തുടരുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായി.
ഇതാണോ അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നത് എന്നതാണ് ഇപ്പോൾ ഉയരുന്ന സംശയം . ഈ കാരണത്താൽ പ്രതിഷേധ സൂചകമായ വിട്ടുനിൽക്കലാണെന്നാണ് കരുതപ്പെടുന്നത് . ഒരാളെ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വയ്പിച്ച് പാർട്ടി ചുമതല ഏല്പിക്കുന്ന സാഹചര്യത്തിൽ മറ്റുള്ളവർ കഴിവില്ലാത്തവരാണെന്ന് കരുതേണ്ടി വരില്ലേയെന്ന ഉയരുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം .
പക്ഷെ അദ്ദേഹം ഇത് വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ മാസം 15ന് നടന്ന രാജ്ഭവൻ മാർച്ചിൽ പോലും അദ്ദേഹം പങ്കെടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇടതുമുന്നണി കൺവീനർ എന്ന നിലയിൽ അദ്ദേഹത്തിന് മുൻനിരയിൽ സ്ഥാനമുണ്ടായിട്ടും വിട്ടുനിന്നത് ചർച്ചയാകുകയും ചെയ്തിരുന്നു .
ഇ.പി. ജയരാജനെ കുറിച്ച് പ്രചരിക്കുന്നതെല്ലാം മാദ്ധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമല്ലേയെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചിരിക്കുന്നത്. എല്‍.ഡി.എഫ്. കണ്‍വീനര്‍ എന്നനിലയില്‍ ഇ.പി. ജയരാജന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന് സെക്രട്ടേറിയറ്റില്‍ വന്ന പരാമര്‍ശം ഇ.പി.യെ ചൊടിപ്പിച്ചിട്ടുണ്ട്. പൊതുജീവിതത്തില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ ജയരാജന്‍ നിഷേധിക്കാത്തതും പാര്‍ട്ടിക്ക് ബുദ്ധിമുട്ടായി തന്നെ മാറുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha