പ്രമേയത്തിന് പിന്നിലെ മാനുഷിക ആശങ്കകൾ മനസ്സിലാക്കുമ്പോൾ അത് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കുറിച്ച് പറയാൻ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിക്ക് നൂറു നാവ്. ഐക്യരാഷ്ട്രസഭയില്‍ യുഎൻ പ്രമേയത്തിൽ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ചിരിക്കുകയാണ് അദ്ദേഹം. ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപരോധ വ്യവസ്ഥകളില്‍ മാനുഷിക ഇളവ് നല്‍കാന്‍ യുഎസും അയർലൻഡും പ്രമേയം അവതരിപ്പിച്ചിരുന്നു . എന്നാൽ ഇതിൽ നിന്നും നിന്ന് ഇന്ത്യ വിട്ടുനിന്നു. ഈ പ്രമേയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് ഇങ്ങനെയാണ് ; ഇത്തരം ഇളവുകള്‍ കൊടുത്താൽ അത് പല രീതിയിൽപ്രയോജനപ്പെടുത്തും.
അതായത് കരിമ്പട്ടികയിൽ ഉള്ള തീവ്രവാദ ഗ്രൂപ്പുകൾ ആളുകളെ സംഘടനയില്‍ ചേർക്കാനും, അയൽരാജ്യങ്ങളില്‍ നിന്നുള്ളപ്പടെ ആളുകളെ റിക്രൂട്ട് ചെയ്യാനും, തീവ്രവാദത്തിന് പണം ഉണ്ടാക്കാനും ഒക്കെ ഈ ഇളവുകള്‍ ഉപയോഗിക്കുമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനമാണ് ഇന്ത്യ സ്വീകരിച്ചത്. രാജ്യത്തിന്‍റെ തീരുമാനത്തില്‍ താന്‍ പൂർണ്ണമായും യോജിക്കുന്നു എന്ന നിലപാടാണ് ഇപ്പോൾ ശശി തരൂർ സ്വീകരിച്ചത്.
''പ്രമേയത്തിന് പിന്നിലെ മാനുഷിക ആശങ്കകൾ മനസ്സിലാക്കുമ്പോൾ , അത് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ച ഇന്ത്യയുടെ കാരണങ്ങളില്‍ ഞാൻ പൂർണ്ണമായി യോജിക്കുന്നു . രുചിര കാംബോജിന്‍റെ വാക്കുകളെ സാധൂകരിക്കുന്ന തെളിവുകൾക്കായി നമ്മള്‍ അതിർത്തിക്കപ്പുറത്തേക്ക് നോക്കേണ്ടതില്ല. വെല്‍ഡണ്‍” എന്നാണ് തരൂർ ട്വീറ്റ് ചെയ്തത് . ട്വീറ്റില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ടാഗ് ചെയ്തിരുന്നു. കൗൺസിലിലെ മറ്റ് 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തിരുന്നു . ഇന്ത്യ മാത്രമാണ് വിട്ടുനിന്നത്.
യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷനാണ് ഇന്ത്യ എന്നത് കൂടെ ഈ സാഹചര്യത്തിൽ ചേർത്ത് വായിക്കേണ്ടതായിട്ടുണ്ട്. വോട്ടെടുപ്പിന്റെ വിശദീകരണം നൽകിക്കൊണ്ട്, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇന്ത്യന്‍ ഭാഗത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ . “ഭീകര ഗ്രൂപ്പുകൾ അത്തരം മാനുഷികമായ ഇളവുകള്‍ പൂർണ്ണമായി പ്രയോജനപ്പെടുത്തുകയും 1267 ഉപരോധ സമിതിയെ അടക്കം കളിയാക്കുന്ന അവസ്ഥയുണ്ടാക്കും. ഇത്തരത്തില്‍ ഭരണകൂടങ്ങളെ ഇളിഭ്യരാക്കുന്ന സംഭവങ്ങളില്‍ നിന്നാണ് ഇന്ത്യ ആശങ്ക ഉയര്‍ത്തുന്നത് എന്നാണ്. ഇതേ അഭിപ്രായത്തോട് ശശി തരൂർ യോജിച്ചിരിക്കുകയാണ്.
അതേസമയം പിണറായിക്കും കോൺഗ്രസിനും ഒരുപോലെ തിരിച്ചടിയായി ശശിതരൂർ. സംസ്ഥാനത്ത് പര്യടനത്തിനായി തരൂർ എത്തിയ ശേഷം ഒരു വിഭാഗം മുതിർന്ന നേതാക്കളടക്കം വിമർശനമുന്നയിക്കുമ്പോൾ, ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റ പ്രമേയം. ഇതിൽ അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയത്തിൽ പറയുന്നു. മാത്രമല്ല കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും പറയുന്നു.
https://www.facebook.com/Malayalivartha