ആരുടെയെങ്കിലും മകനോ മകളോ അല്ലാത്തതിനാൽ പദവികൾ ഒന്നും അയാൾക്ക് ലഭിക്കില്ല; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഈ പരിഹാസത്തിനുള്ള കോൺഗ്രസിന്റെ മറുപടിയാണ് സുഖ് വീന്ദർ സിങ് സുഖു; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ആരുടെയെങ്കിലും മകനോ മകളോ അല്ലാത്തതിനാൽ പദവികൾ ഒന്നും അയാൾക്ക് ലഭിക്കില്ല " കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഈ പരിഹാസത്തിനുള്ള കോൺഗ്രസിന്റെ മറുപടിയാണ് സുഖ് വീന്ദർ സിങ് സുഖു. തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ആരുടെയെങ്കിലും മകനോ മകളോ അല്ലാത്തതിനാൽ പദവികൾ ഒന്നും അയാൾക്ക് ലഭിക്കില്ല "
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഈ പരിഹാസത്തിനുള്ള കോൺഗ്രസിന്റെ മറുപടിയാണ് സുഖ് വീന്ദർ സിങ് സുഖു. സുഖ് വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. നാല് പതിറ്റാണ്ടിലധികം പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തയാളാണ് സുഖ് വീന്ദർ സുഖു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ അടിയുറച്ചു നിന്ന് പ്രവർത്തിക്കാൻ സുഖ് വീന്ദറിന് കഴിയും. പ്രിയ സുഹൃത്തിന് എല്ലാ ആശംസകളും.
അതേസമയം കെ പി സിസി പ്രസിഡന്റ് കെ സുധാകരൻ എം പി ഈ വിഷയത്തിൽ നിർണായകമായ പ്രതികരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പണക്കൊഴുപ്പും വർഗ്ഗീയ പ്രചാരണങ്ങളും കൊണ്ട് ജനവിധിയെ അട്ടിമറിക്കുന്ന ബിജെപിയുടെ നാണംകെട്ട രാഷ്ട്രീയ കാലത്ത് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ അത്യുജ്ജ്വല പോരാട്ടം ഇന്ത്യയുടെ പ്രതീക്ഷയാണ്.
കോൺഗ്രസ് പ്രതിപക്ഷത്തിരുന്ന രണ്ട് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിൽ ഒരു സംസ്ഥാനത്തിന്റെ ഭരണം ബിജെപിയിൽ നിന്ന് പിടിച്ചെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിരിക്കുന്നു.ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ അധികാരത്തിൽ നിലനിർത്താനായി കളത്തിൽ ഇറങ്ങിയ അവരുടെ തന്നെ മറ്റൊരു രൂപമായ ആം ആദ്മി പാർട്ടിയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നെങ്കിൽ ഗുജറാത്തിലെ ചിത്രവും മറ്റൊന്നായേനെ.
ബിജെപി ദേശീയ അധ്യക്ഷന്റെ സംസ്ഥാനം തന്നെ തിരിച്ചുപിടിച്ച്, കോൺഗ്രസ് ഇല്ലാതായെന്ന മാധ്യമ - സിപിഎം - സംഘപരിവാർ സഖ്യത്തിന്റെ നെറികെട്ട പ്രചാരണങ്ങൾക്ക് തിരിച്ചടി കൊടുത്ത ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതൃത്വത്തിനും പ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ .
https://www.facebook.com/Malayalivartha