എല്ലാ സർവ്വകലാശാലകൾക്കുമായി ഒറ്റ ചാൻസലർ; വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലാറാകണം; ഈ നിയമനത്തിന് പ്രത്യേക സമിതി വേണം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നതാകണം സമിതി; ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റുന്ന ബില്ലിൽ ഭേദഗതി നിർദേശങ്ങളുമായി പ്രതിപക്ഷം

ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റുന്ന ബില്ലിൽ ഭേദഗതി നിർദേശിക്കാൻ ഒരുങ്ങുകയാണ്. പ്രതിപക്ഷം. നിരവധി ഭേദഗതികൾ ആണ് ഉന്നയിച്ചിരിക്കുന്നത് . എല്ലാ സർവ്വകലാശാലകൾക്കുമായി ഒറ്റ ചാൻസലറെന്ന നിർദ്ദേശം വയ്ക്കുവാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി ചാൻസിലറാകണമെന്ന നിർദ്ദേശമാണ് പ്രതിപക്ഷം മുന്നോട്ടു വച്ചിരിക്കുന്നത്.
അതല്ലെങ്കിൽ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലാറാകണം. ഈ നിയമനത്തിന് പ്രത്യേക സമിതി വേണമെന്ന് നിർദ്ദേശവും പ്രതിപക്ഷം മുന്നോട്ടു വച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നതാകണം സമിതി എന്നും പ്രതിപക്ഷം നിർദ്ദേശിക്കുന്നു. ചർച്ചയിൽ ഭേദഗതി നിർദ്ദേശിക്കുവാനാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ ലെജിസ്‌ലേറ്റ് ഇന്ന് പാസ്സാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്ത് പാസ്സാക്കുന്നത്. ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനോട് യോജിപ്പാണെന്ന് പറഞ്ഞെങ്കിലും ബദൽ സംവിധാനത്തോടുള്ള എതിർപ്പുള്ളതിനാൽ ബില്ലിനെ പ്രതിപക്ഷം എതിർക്കും.
ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ നിർദ്ദേശം. വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യുജിസി മാർഗ നിർദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്.ബിൽ നിയമസഭ പാസ്സാക്കിയാലും ഗവർണർ ഒപ്പിടില്ല.
https://www.facebook.com/Malayalivartha