വിദ്യാഭ്യാസ നയത്തില്‍ സമഗ്രമായ മാറ്റം വേണമെന്ന വാദം ആദ്യം ഉയര്‍ത്തി ഇടതുപക്ഷം രംഗത്ത് വന്നപ്പോള്‍ തന്നെ ശക്തമായ പ്രതിഷഷേധങ്ങള്‍ മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്നുണ്ടായി

വിദ്യാഭ്യാസ നയത്തില്‍ സമഗ്രമായ മാറ്റം വേണമെന്ന വാദം ആദ്യം ഉയര്‍ത്തി ഇടതുപക്ഷം രംഗത്ത് വന്നപ്പോള്‍ തന്നെ ശക്തമായ പ്രതിഷഷേധങ്ങള്‍ മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. മുസ്ലീം സമുദായത്തിലെ ലീഗിനെ പൂര്‍ണ്ണമായി ഒവിവാക്കി സമസ്ത ഉള്‍പ്പടെയുള്ള വിഭാഗത്തിന്റെ വാക്കുകള്‍ ശ്രദ്ധിയ്ക്കുകയും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന തരത്തിലാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. സമസ്ത നിയന്ത്രിക്കൂന്ന സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
ഈ പ്രത്യേക സാഹചര്യത്തിലാണ് വിദ്യാഭ്യാസ പരിഷ്‌കാരത്തിനെതിരെ മുസ്ലീം ലീഗ് വിവാദമായ പരാമര്‍ശങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. മുസ്ലൂം ലീഗ് സംസ്ഥാന സെക്രട്ടറിയായ അബ്ദുറഹിമാന്‍ രണ്ടത്താണി നടത്തിയ പ്രസ്താവനയാണിപ്പോള്‍ ഏറെ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ട. നാടിന്റെ സംസ്‌കാരം എന്താവുമെന്നും പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും വിദ്യാഭ്യാസ പരിഷ്‌കാര നീക്കത്തെ വിമര്‍ശിച്ച് രണ്ടത്താണി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധക്കൂട്ടായ്മയില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.
'ഏതു കോളജിലും 70-80 ശതമാനത്തോളം പെണ്‍കുട്ടികളാണ്. വിദ്യാഭ്യാസ കാര്യത്തില്‍ പെണ്‍കുട്ടികള്‍ ഒരുപാട് വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ച് ഇരുത്തിയിട്ടല്ല. കൗമാരക്കാലത്ത് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരുമിച്ച് ഇരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ്- എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവര്‍ഗരതിയും' എന്നാണ് രണ്ടത്താണി പറഞ്ഞത്.
അതേസമയം വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായും രണ്ടത്താണി രംഗത്തുവന്നു. വികലമായ പാഠ്യപദ്ധതി പരിഷ്‌കാരത്തെയാണ് എതിര്‍ത്തത്. സര്‍ക്കാര്‍ നീക്കത്തില്‍ സൈദ്ധാന്തിക അജന്‍ഡയെന്ന് സംശയമെന്നും രണ്ടത്താണി പിന്നീട് തിരുത്തി പറഞ്ഞിരുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ സമയ മാറ്റത്തെ കുറിച്ചോ മറ്റ് പരിഷ്‌കാരങ്ങളെ കുറിച്ചോ ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര നിര്‍ദ്ദേശമനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മദ്ദം കൂടി കൊണ്ടിരിക്കുകയാണ്.
സ്‌കൂള്‍ സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ നയം. ബിജെപി ഭരിക്കുന്നതും അല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ അത് നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. പ്രാഥമികവും സൗജന്യവു മായ വിദ്യാഭ്യാസത്തിനുള്ള കേന്ദ്രസഹായം ലഭിക്കണമെങ്കില്‍ കേന്ദ്ര നിര്‍ദ്ദേശം അതുപോലെ നടപ്പാക്കേണ്ടതുണ്ട്. ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളുടെ വേര്‍തിരിവ് കേരളത്തില്‍ ഏറെ കുറെ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കി തുടങ്ങി.
രാജ്യത്തിന് ആകെ മാതൃകയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി ഉറപ്പുവരുത്തിയ സംസ്ഥാനമാണ് കേരളം. കുറഞ്ഞ മാതൃമരണ നിരക്ക്, ഉയര്‍ന്ന ലിംഗാനുപാതം, സ്ത്രീകളുടെ ഉയര്‍ന്ന ജീവിതദൈര്‍ഘ്യം എന്നീ സൂചികകളിലെല്ലാം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്.
വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം ശ്രദ്ധേയമാണ്. ഹൈസ്‌കൂള്‍തലം വരെ പെണ്‍കുട്ടികളുടെ പ്രവേശനനിരക്ക് 48 ശതമാനമാണ്. ഹയര്‍ സെക്കണ്ടറി തലത്തില്‍ 51.82 ശതമാനവും. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദകോഴ്സുകളില്‍ പ്രവേശനം നേടുന്നവരുടെ 64.6 ശതമാനവും ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശനം നേടുന്നവരുടെ 64.89 ശതമാനവുമാണ്. തൊഴിലധിഷ്ഠിത കോഴ്സുകളായ നഴ്സിങ്, ലാബ് ടെക്നീഷ്യന്‍ എന്നീ കോഴ്സുകളിലെ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം 81.35 ശതമാനമാണ്. എഞ്ചിനീയറിങ് പോളിടെക്നിക്ക് മേഖലയില്‍ മാത്രമാണ് പെണ്‍കുട്ടികളുടെ പ്രാതിനിധ്യം കുറഞ്ഞ് നില്‍ക്കുന്നത്. അതും ഇപ്പോള്‍ വര്‍ദ്ധനവിന്റെ സൂചന കാണിക്കുന്നുണ്ട്.
കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 25.4 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 23.3 ശതമാനത്തേക്കാള്‍ ഉയര്‍ന്നതാണ്. കുടുംബശ്രീ പോലുള്ള സ്വയംസഹായ സംഘങ്ങള്‍ വനിതകളുടെ നേതൃത്വത്തിലുള്ളതാണ്. അന്തര്‍ദേശീയതലത്തില്‍ തന്നെ ഈ മാതൃക ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
എന്നാല്‍ മലബാര്‍ മേഖലയില്‍ മാത്രം ഇത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത മതാധികാരികള്‍ പെണ്‍കുട്ടികളെ ഉപഭോഗ വസ്തുവായി മാത്രം കാണുന്നുവെന്നതാണ് വസ്തുത. സമ്മാനം വാങ്ങാന്‍ വേദിയിലേയ്ക്ക് അഭിമാന പൂര്‍വ്വം ഓടിയെത്തിയ എട്ടാം ക്ലാസുകാരിയെ പൊതുജന മധ്യത്തില്‍ അധിക്ഷേപിച്ചിറക്കി വിട്ട മതപണ്ഡിതന്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന കാര്യത്തില്‍ സംശയമുണ്ട്. കുട്ടിയുടെ മനസിനുണ്ടായ ആഘാതം പരിഹരിക്കുന്നതിന് പകരം മതപണ്ഡിതനെ ന്യായീകരിക്കാനായാണ് യുവാക്കള്‍ പോലും ഇറങ്ങി തിരിച്ചതെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
https://www.facebook.com/Malayalivartha