കടുകുമണ്ണ ഊരിൽ റോഡില്ല വൈദ്യുതി ലൈനില്ല മൊബൈൽ റേഞ്ച് ഇല്ല ഊരു വാസികൾക്ക് മൊബൈലും ഇല്ല; സോളാർ പാനലിൽ ചില വീടുകളിൽ പ്രകാശമുണ്ട്; മഴക്കാലത്ത് അതുമില്ല; അഞ്ചു മാസമായി ആനവായിലെ സബ് സെന്റർ പൂട്ടിക്കിടക്കുകയാണ്; അത് തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ശിശു മരണങ്ങൾ നടക്കാൻ സാധ്യത ഏറെയാണ്; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ

കടുകുമണ്ണ ഊരിൽ റോഡില്ല , വൈദ്യുതി ലൈനില്ല ,മൊബൈൽ റേഞ്ച് ഇല്ല , ഊരു വാസികൾക്ക് മൊബൈലും ഇല്ല . സോളാർ പാനലിൽ ചില വീടുകളിൽ പ്രകാശമുണ്ട് . മഴക്കാലത്ത് അതുമില്ല . അഞ്ചു മാസമായി ആനവായിലെ സബ് സെന്റർ പൂട്ടിക്കിടക്കുകയാണ് . അത് തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ശിശു മരണങ്ങൾ നടക്കാൻ സാധ്യത ഏറെയാണ് . അത് ഉടൻ പ്രവർത്തന ക്ഷമമാക്കണം .
ആനവായിൽ നിന്ന് കടുകുമണ്ണ തൂക്കുപാലം വരെയുള്ള റോഡ് മഴ പെയ്താൽ സഞ്ചാര യോഗ്യമല്ല . അത് അടിയന്തരമായി ഇന്റർലോക്ക് ചെയ്യണം . പട്ടിക വർഗ വകുപ്പ് മന്ത്രി ശ്രീ രാധാകൃഷ്ണന്റെ ശ്രദ്ധയിലേക്ക് നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പട്ടിക വർഗ വകുപ്പ് മന്ത്രി ശ്രീ രാധാകൃഷ്ണന് നമസ്കാരം ,
300 മീറ്റർ മാത്രമേ മുരുകന് തന്റെ ഗർഭിണിയായ ഭാര്യയെ തുണിയിൽ കെട്ടി ചുമക്കേണ്ടി വന്നുള്ളൂ എന്നാണ് താങ്കൾ ഇന്നലെ നിയമ സഭയിൽ പറഞ്ഞത്. ഞാനിന്ന് മുരുകനുമൊത്ത് ആ ദുർഘടമായ വനപാതയിലൂടെ കടുകുമണ്ണ ഊരിലേക്ക് നടന്ന് പോയി. താങ്കൾ പറഞ്ഞത് പോലെ 300 മീറ്റർ അല്ല , മൂന്ന് കിലോമീറ്ററിൽ അധികം ദൂരം. പ്രിയപ്പെട്ട മന്ത്രീ , പട്ടിണി കിടന്ന് വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ ജന്മ സ്ഥലമാണ് കടുകുമണ്ണ ഊര് . മധുവിന്റെ ചെറിയമ്മയുടെ മകനാണ് മുരുകൻ .
കടുകുമണ്ണ ഊരിൽ റോഡില്ല , വൈദ്യുതി ലൈനില്ല ,മൊബൈൽ റേഞ്ച് ഇല്ല , ഊരു വാസികൾക്ക് മൊബൈലും ഇല്ല . സോളാർ പാനലിൽ ചില വീടുകളിൽ പ്രകാശമുണ്ട് . മഴക്കാലത്ത് അതുമില്ല . അഞ്ചു മാസമായി ആനവായിലെ സബ് സെന്റർ പൂട്ടിക്കിടക്കുകയാണ് . അത് തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ശിശു മരണങ്ങൾ നടക്കാൻ സാധ്യത ഏറെയാണ് . അത് ഉടൻ പ്രവർത്തന ക്ഷമമാക്കണം . ആനവായിൽ നിന്ന് കടുകുമണ്ണ തൂക്കുപാലം വരെയുള്ള റോഡ് മഴ പെയ്താൽ സഞ്ചാര യോഗ്യമല്ല . അത് അടിയന്തരമായി ഇന്റർലോക്ക് ചെയ്യണം .
മാത്രമല്ല , അങ്ങ് ഈ ഊരോക്കെ ഒന്ന് സന്ദർശിക്കണം . പിന്നെ നിയമസഭയിൽ പറഞ്ഞ 300 മീറ്റർ കള്ളം തിരുത്താനും തയ്യാറാവണം എന്ന് അഭ്യർത്ഥിക്കുന്നു . ഇന്ന് ബിജെപിയുടെ അട്ടപ്പാടി മണ്ഡലം പ്രസിഡന്റ് ധർമ്മരാജ് , ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസൻ . പുത്തൂർ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാർ , പഞ്ചായത്ത് മെമ്പർ സുനിൽ കുമാർ എന്നിവർക്കൊപ്പം നടത്തിയ സന്ദർശനത്തിൽ കണ്ട വസ്തുതകൾ കേന്ദ്ര സർക്കാരിനെയും മറ്റ് ഉത്തരവാദിത്തപ്പെട്ടവരെയും അറിയിക്കും.
https://www.facebook.com/Malayalivartha