ഒറ്റ ചോദ്യത്തിലൂടെ സ്വന്തം കൈപ്പത്തിയും ജീവിതവും തകര്‍ന്നുപോയ മനുഷ്യന്‍. അവസാനം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ സ്വന്തം ഭാര്യയും മരണം ഇരന്നു വാങ്ങി പോയപ്പോള്‍ തളര്‍ന്നു പോയ ജോസ്ഫ് മാഷിന് പുതിയൊരു വഴി തുറക്കുന്നു

ഒറ്റ ചോദ്യത്തിലൂടെ സ്വന്തം കൈപ്പത്തിയും ജീവിതവും തകര്‍ന്നുപോയ മനുഷ്യന്‍. അവസാനം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ സ്വന്തം ഭാര്യയും മരണം ഇരന്നു വാങ്ങി പോയപ്പോള്‍ തളര്‍ന്നു പോയ ജോസ്ഫ് മാഷിന് പുതിയൊരു വഴി തുറക്കുന്നു. ആദ്യമായൊരു രാഷ്ട്രീയ പ്രസ്ഥാനം അദ്ദേഹത്തിന് വേദിയൊരുക്കി മതേതര കാഴ്ചപാട് പങ്കു വെയ്ക്കാന്‍ അവസരം നല്കുന്നു.
രാഷ്ട്രീയ കേരളത്തെ നടുക്കിയ സംഭവമായിരുന്നു തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവം. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളായിരുന്നു ഈ നടുക്കുന്ന പ്രവര്‍ത്തി ചെയ്തതും. ഈ സംഭവത്തിന് ശേഷം എല്ലാവരോടും പൊറുത്ത് വെട്ടിമാറ്റിയ കൈപ്പത്തി വീണ്ടും തുന്നിപ്പിടിപ്പിച്ച് ടി ജെ ജോസഫ് എഴുത്തു തുടര്‍ന്നു.
അടുത്തകാലം കൊണ്ട് പലവേദികളിലും പ്രൊഫ. ടി ജെ ജോസഫ് എത്തുന്നുണ്ട്. എന്നാല്‍, ഇതാദ്യമായി പ്രൊഫ. ടി ജെ ജോസഫിന് വേദിയൊരുക്കാന്‍ തയ്യാറായി ഒരു രാഷ്ട്രീയ പ്രസ്ഥാനം തയ്യാറാകുന്നു. മുന്‍ തൊടുപുഴ എംഎല്‍എയും തികഞ്ഞ മനുഷ്യ സ്‌നേഹിയുമാ.ിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ അനുസ്മരണ സമ്മേളന വേദിയിലേക്കാണ് ടി ജെ ജോസഫിന് ക്ഷണം ലഭിച്ചത്. തൊടുപുഴയിലുള്ള കരിമണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയാണ് പി ടി അനുസ്മരണ വേദിയിലേക്ക് ജോസഫിനെ ക്ഷണിച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ജോസഫ് മാഷിന് വേദിയൊരുക്കാന്‍ മടി കാണിക്കുന്ന സമയത്താണ് കോണ്‍ഗ്രസ് അത്തരമൊരു അവസരം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
തീവ്രവാദ ആശയങ്ങളെ എന്നും തള്ളിപ്പറഞ്ഞിരുന്ന അടിമുടി മതേതര നിലപാടുകാരനായിരുന്നു പി ടി തോമസ്. കൂടാതെ തൊടുപുഴയിലെ രാഷ്ട്രീയ പ്രവര്‍ത്തന കാലത്ത് പി ടി തോമസിന് തൊടുപുഴ ന്യൂമാന്‍ കോളേജുമായി ബന്ധമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പി ടി അനുസ്മരണത്തിന് ജോസഫ് മാഷിനെ ക്ഷണിച്ചത്. കരിമണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ബോബി തോമസാണ് ടി ജെ ജോസഫിനെ പരിപാടിക്കായി കക്ഷണിച്ചത്. ഈമാസം 22ാം തീയ്യതി വൈകീട്ടി അഞ്ച് മണിക്ക് മാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അതേസമയം പരിപാടിയുടെ പോസ്റ്റര്‍ പുറത്തിറക്കിയതോടെ പാര്‍ട്ടിക്കുള്ളിലെ ചില കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ടി ജെ ജോസഫിനെ പരിപാടിക്ക് ക്ഷണിക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് വാദമുയര്‍ത്തുന്നവരാണ് എതിര്‍പ്പുമായി രംഗത്തുള്ളത്. ഈ എതിര്‍പ്പ് കാര്യമാക്കതെ മുന്നോട്ടു പോകാനാണ് മണ്ഡലം കമ്മറ്റിയുടെ തീരുമാനം. മൗലികവാദികളുടെ നിലപാടിന് വഴിങ്ങേണ്ടെന്നാണ് ഇവരുടെ തീരുമാനം.അടുത്തിടെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം പ്രൊ. ടി.ജെ.ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകത്തെ തേടി എത്തിയിരുന്നു. എന്നാല്‍ ചില പത്രങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പേടിയില്‍ ടി ജെ ജോസഫിന്റെ പടം ഒഴിവാക്കി വാര്‍ത്ത നല്കിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിര്‍മ്മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫിന്റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് മതഭീകരവാദികള്‍ വെട്ടിമാറ്റിയിരുന്നു. ഈ അനുഭവങ്ങള്‍ വച്ചാണ് ടി.ജെ. ജോസഫ് അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന ആത്മകഥ ഇറക്കിയത്. ഡിസി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 2010 ഓഗസ്റ്റ് 9-ന് ജോസഫിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാന്‍ കോളേജിന്റെ അധികൃതര്‍ കുറ്റപത്രം നല്‍കിയതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 1-ന് അദ്ദേഹത്തെ സര്‍വ്വകലാശാല സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ടതിനെതിരെ ജോസഫ് സര്‍വകലാശാലാ ട്രിബ്യൂണലിനെ സമീപിച്ചു.
2014 മാര്‍ച്ച് 19-ന് ജോസഫിന്റെ ഭാര്യ സലോമി കേസിന്റെയും അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടതിന്റെയും സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തിരുന്നു. 2014 മാര്‍ച്ച് 27 ജോസഫിനെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ട് കോളേജ് മാനേജ്‌മെന്റ് ഉത്തരവിറക്കി. മാര്‍ച്ച് 31-ന് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha