കാപ്പ ചുമത്താന്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതിനെ എതിര്‍ക്കും; ആര്‍ക്കെതിരെയും കാപ്പ ചുമത്താന്‍ പൊലീസിന് അമിതമായ അധികാരം നല്‍കുന്നത് ശരിയല്ല; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കാപ്പ ചുമത്താന്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതിനെ എതിര്‍ക്കും. ആര്‍ക്കെതിരെയും കാപ്പ ചുമത്താന്‍ പൊലീസിന് അമിതമായ അധികാരം നല്‍കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വളരെ ശ്രദ്ധയോടെ നടപ്പാക്കാണ്ട നിയമമാണത്. ഈ സര്‍ക്കാരിന്റെ കാലത്ത് നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ കളങ്കപ്പെടുത്തുന്ന തരത്തില്‍ പലര്‍ക്കെതിരെയും കാപ്പ ചുമത്തി. സര്‍ക്കാരിന് ഇഷ്ടമില്ലാത്തവര്‍ക്ക് മീതെ ചുമത്തപ്പെടേണ്ട നിയമമല്ല കാപ്പ. പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാല്‍ നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കപ്പെടുന്ന സ്ഥിതിയുണ്ട്. ഇതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കും.
അതേസമയം ബഫര്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സര്‍വെ നടത്തി, വേണമെങ്കില്‍ ഉപഗ്രഹ സര്‍വെ കൂടി നടത്തി മൂന്ന് മാസത്തിനുള്ളില്‍ കൃത്യമായ വിവരം നല്‍കാനാണ് ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നദ്ദേഹംപറഞ്ഞു . വിധി വന്നതിന് ശേഷം സമയമുണ്ടായിരുന്നിട്ടും സര്‍വേ നടത്തിയില്ല. പുതിയ വിവരങ്ങള്‍ക്ക് പകരം 2020 -21 ല്‍ നടത്തിയ സര്‍വെയിലെ വിവരങ്ങളാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കുന്നത്. പുതിയ സര്‍വെ നടത്താന്‍ നിര്‍ദേശിച്ചിട്ട് പഴയ സര്‍വെ റിപ്പോര്‍ട്ടുമായി ചെന്നാല്‍ സുപ്രീം കോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ?
2020 -21 മാപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ പരാതികളുണ്ടെങ്കില്‍ പറയാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയല്ല ചെയ്യേണ്ടത്. ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള സാധരണക്കാരല്ല പരാതി നല്‍കേണ്ടത്. ബഫര്‍ സോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരാണ് സുപ്രീം കോടതിയില്‍ വാദിച്ച് ബോധ്യപ്പെടുത്തേണ്ടത്. പഴയ റിപ്പോര്‍ട്ട് നല്‍കാതെ സുപ്രീം കോടതിയോട് സമയം നീട്ടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ പുതിയ സര്‍വേ റിപ്പോര്‍ട്ട് നല്‍കണം. പുതിയ സര്‍വേയില്‍ ബഫര്‍ സോണില്‍ പെടുന്ന കെട്ടിടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. വീടുകള്‍ ദേവാലയങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെയും കണക്കെടുക്കണം എന്നദ്ദേഹംപറഞ്ഞു .
https://www.facebook.com/Malayalivartha