സജി ചെറിയാന് ചാരിറ്റി വിന പാര്‍ട്ടി പാര : മന്ത്രിമോഹം തല്ലിയൊടിച്ചു

ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം അടഞ്ഞ അധ്യായമായി മാറാനാണ് സാധ്യത. കഴിഞ്ഞ സംസ്ഥാന സമിതിയിലും വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും തിരിക്കിട്ട് തീരുമാനം വേണ്ടെന്ന് പറഞ്ഞ് മാറ്റി വെയ്ക്കുകയായിരുന്നു. സജി ചെറിയാനെതിരെ ചെങ്ങന്നൂരിലെ പാര്‍ട്ടി ഘടകങ്ങള്‍ സംസ്ഥാന സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്കിയതും അദ്ദേഹത്തിന് വിനയായി. മാന്നാര്‍ പഞ്ചായത്തില്‍ സിപിഎം നെ തോല്പിക്കാന്‍ ചുക്കാന്‍ പിടിച്ച വ്യക്തി സജി ചെറിയാന്റെ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളിയായത് ചൂണ്ടി കാട്ടിയാണ് പാര്‍ട്ടി ഘടകങ്ങള്‍ പരാതി നല്കിയിരിക്കുന്നത്. അതു കൊണ്ട് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാന മോഹം നടക്കാന്‍ സാധ്യതയില്ല.
സജി ചെറിയാന്റെ സ്ഥാനത്തേയ്ക്കാണ് ഇ.പി.ജയരാജനെയാണ് പരിഗണിക്കുന്നതെന്നറിയുന്നു. സജി ചെറിയാന്റെ ചെങ്ങന്നൂര്‍ കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചില പാര്‍ട്ടി നേതാക്കളില്‍ അസ്വസ്ഥയുണ്ടാക്കിയിട്ടുണ്ട്. കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ചെയര്‍മാനാണ് സജി ചെറിയാന്‍. കരുണ വഴി നാലായിരിത്തിലധികം കിടപ്പ് രോഗികള്‍ക്ക് മരുന്നും ചികിത്സയും നല്കുന്നുണ്ട് . കൂടാതെ നിരവധി പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്കുകയും മറ്റനേകം ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. സിപിഎം പ്രവര്‍ത്തരല്ലാത്തവര്‍ കൂടി സജി ചെറിയാനോടൊപ്പം സജീവമായി കരുണയില്‍ പ്രവര്‍ത്തിക്കുന്നതാണ് പല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ദഹിക്കാത്തത്.
മാന്നാര്‍ പഞ്ചായത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച ഖരീം ഉള്‍പ്പടെ സിപിഎം വിരോധികളായവര്‍ സജി ചെറിയാനോടൊപ്പം ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം അണികളല്ലാത്തവര്‍ക്ക് പൊതുജനത്തിനിടയില്‍ സ്വധീനമുണ്ടാക്കി കൊടുക്കാന്‍ എംഎല്‍എ ശ്രമിക്കുന്നുവെന്നതാണ് ഒരു വിഭാഗത്തിന്റെ പരാതി . പാര്‍ട്ടി പ്രവര്‍ത്തകരെ തഴയുന്നതായും അവര്‍ ആരോപിക്കുന്നു. സജി ചെറിയാനെതിരെ കീഴ്ഘടകങ്ങളില്‍ നിന്ന് വന്ന് പരാതികള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭ പുനപ്രവേശത്തിന് തടസ്സമായെന്നാണ് അറിയുന്നത്. സജി ചെറിയാന്‍, എം.വി.ഗോവിന്ദന്‍ എന്നിവരുടെ വകുപ്പുകള്‍ ഇപ്പോള്‍ മറ്റ് മന്ത്രിമാര്‍ക്കായി വിഭജിച്ചു കൊടുത്തിരിക്കുകയാണ്.
രണ്ട് മന്ത്രമാരുടെ ഒഴിവുകള്‍ ഉടന്‍ നികത്താനാണ് സാധ്യത. സ്പീക്കര്‍ സ്ഥാനത്ത് നിന്ന് എം.പി.രജേഷിനെ മന്ത്രിസഭയില്‍ എത്തിച്ചെങ്കിലും പിണറായിക്കൊപ്പം നില്ക്കാന്‍ ശേഷിയുള്ള ആരും മന്ത്രിസഭയില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയോട് അകലം പാലിച്ച് മാറി നില്ക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെ മന്ത്രി സഭയിലേയ്ക്ക് കൊണ്ടു വരാന്‍ സിപിഎം ഉദ്ദേശിക്കുന്നത്. എം.വി.ഗോവിന്ദന്‍ എംഎല്‍എ സ്ഥാനവും രാജി വെയക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ തളിപറമ്പ് മണ്ഡലത്തില്‍ നിന്നും ഇ.പി. മസ്തരിച്ച് നിയമസഭയിലെത്തും.
സജി ചെറിയാനെ തിരിച്ചു കൊണ്ടു വരുന്നതിനേക്കാള്‍ ഇ.പി. ജയരാജനെ തന്നെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടു വരണമെന്ന കണ്ണൂര്‍ ലോബിയുടെ ആഗ്രഹമാണ് സഫലമാകാന്‍ പോകുന്നത്. പുതുവര്‍ഷത്തില്‍ പുതുമയോടെയും കൂടുതല്‍ ഊര്‍ജ്ജസ്വലമായും സര്‍ക്കാരിനെ നയിക്കാനായി സിപിഎം തയ്യാറെടുത്തു കഴിഞ്ഞു. ജയരാജന് വ്യവസായ വകുപ്പ് തന്നെ നല്കി നിലനിര്‍ത്താനാണ് ആലോചന. പാര്‍ട്ടി സെക്രട്ടറി സ്ഥാനം നല്കാത്തതിന് അദ്ദേഹത്തോട് യാതൊരു കാരണവും പാര്‍ട്ടി പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപനത്തിന് തൊട്ടു മുന്‍പുവരെ സെക്രട്ടറിയാകുമെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ അണികളും കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ പെട്ടെന്ന് ഗോവിന്ദനെ കൊണ്ടു വന്നപ്പോള്‍ അദ്ദേഹത്തിന അത് വളരെ വലിയ പ്രയാസമാണ് നല്കിയത്.
പലപ്പോഴും അദ്ദേഹത്തിന്റെ നാക്ക് പിഴ പാര്‍ട്ടിയ്ക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന ചില കോണുകളില്‍ നിന്ന ആരോപണങ്ങളെല്ലാം ഇതോടെ അസ്തമിക്കുകയാണ്. പിണറായി മന്ത്രി സഭയില്‍ രണ്ടാമനായി ഒരിക്കല്‍ കൂടി എത്തുന്നതിലൂടെ സിപിഎംല്‍ തന്റെ അപ്രമാദിത്വം ഒന്നു കൂടി തെളിയിക്കുകയാണ് ഇ.പി.ജയരാജന്‍. ഫലത്തില്‍ സജി ചെറിയാനെ തേടി മറ്റെന്തെങ്കിലും സ്ഥാനം മാറ്റി വെച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha