കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചു; ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ; എൽ ഡി എഫിനുള്ളിൽ പൊട്ടിത്തെറി; പരാതി എഴുതി തരാൻ നിർദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

എൽ ഡി എഫിനുള്ളിൽ പൊട്ടിത്തെറി. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ രംഗത്ത് വന്നിരിക്കുകയാണ്. സാമ്പത്തിക ആരോപണമാണ് പി ജയരാജൻ ഉന്നയിക്കുന്നത്. ആധികാരികതയോടെയാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇത്തരത്തിലുള്ള ആരോപണം ഉയർന്നത്. ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെടുകയുണ്ടായി.
ആരോപണം എഴുതി നൽകാൻ നിർദ്ദേശം കൊടുത്തിരിക്കുകയാണ്. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ഒരു ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത് എന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും. ശ്രദ്ധേയമായ കാര്യം ഈ ഒരു ആരോപണം എം വി ഗോവിന്ദൻ തള്ളിയില്ല എന്നതാണ്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയാണ് ഇപി ജയരാജൻ കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്ന ആരോപണം.റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചു .അപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തുകയായിരുന്നു ചെയ്തത് . ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടിരിക്കുകയാണ് .
എന്നാൽ മറ്റൊരു പ്രധാനമായ കാര്യം ഈ ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല. ഈയൊരു ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി ഗോവിന്ദൻ തള്ളാത്തതും ദുരൂഹത വർധിപ്പിക്കുകയുണ്ടായി .
കുറെ നാളുകളായി സിപിഎം നേതാക്കൾക്കും അണികൾക്കും ഇടയിൽ ഈ വിഷയം ചർച്ച ചെയ്യപ്പെടുകയാണ്. സിപിഎം ശക്തികേന്ദ്രമായ മൊറാഴയിൽ വെള്ളിക്കീലെന്ന സ്ഥലമുണ്ട്. അവിടെ പാലോക്കുന്നിന് മുകളിൽ, കുന്ന് ഇടിച്ച് നിരത്തിയാണ് വർഷങ്ങൾക്ക് മുൻപ് ഇവിടെ റിസോർട്ട് പണി തുടങ്ങിയത്.
വലിയ കർഷക പോരാട്ടം നടന്ന സ്ഥലമാണ് ഇതെന്നതാണ് ശ്രദ്ധേയമായ കാര്യം . ഇവിടെ ആയുർവേദ വില്ലേജ് പദ്ധതിയിടുകയായിരുന്നു . ആന്തൂർ നഗരസഭയിൽ നിന്ന് അനധികൃതമായി അനുമതി നേടിയെന്ന ആരോപണവും ഉയർന്നിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം . ധർമ്മശാലയിൽ ഇവർക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു. മൂന്ന് വർഷം മുൻപ് ഇവിടെ റിസോർട്ട് ഉദ്ഘാടനം ചെയ്തു. പ്രവർത്തനം പൂർണമായി തുടങ്ങിയിട്ടില്ല.
റിസോർട്ട് ഉദ്ഘാടനത്തിൽ മമ്പറം ദിവാകരൻ പങ്കെടുതു. അദ്ദേഹത്തിന്റെ സാന്നിധ്യം കോൺഗ്രസിലും വലിയ വിവാദമായ കാര്യമാണ്. . എല്ലാ രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് പരാതികളില്ലാത്ത വിധത്തിൽ മുന്നോട്ട് പോകുകയായിരുന്നു . അപ്പോഴാണ് ഇപ്പോൾ പി ജയരാജൻ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ഏറെ വിവിധമായിരിക്കുന്നത് . ജില്ലാ ബാങ്കിൽ നിന്ന് വിരമിച്ച ഇപി ജയരാജന്റെ ഭാര്യ ഈ ഡയറക്ടർബോർഡിൽ അംഗമായിരിക്കുകയാണ് .
സിപിഎമ്മിന് പ്രാദേശിക തലത്തിൽ ഇപി അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നു, പാർട്ടിക്ക് പുറത്തുള്ള ആളുകളുമായി ചങ്ങാത്തം സ്ഥാപിക്കുന്നു തുടങ്ങിയ ആരോപണം ഉയർന്നിരുന്നു. നമുക്കറിയാം ഇ പി ജയരാജൻ പല കാര്യങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നു അവധിയെടുത്തു പോയിരുന്നു മാത്രമല്ല ഗവർണർക്കെതിരെയുള്ള രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തിരുന്നില്ല . ഇതെല്ലാം സംശയങ്ങൾ ഉളവാക്കിയ സംഭവങ്ങളാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം തന്നെയാണ്
https://www.facebook.com/Malayalivartha