ബിജെപി അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ ആയുധമാക്കുകയാണ്; സംവാദങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പേടിക്കുന്നു; ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തെ ശക്തമായി ചെറുക്കും; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി

കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി രംഗത്ത്. ബിജെപി അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ ആയുധമാക്കുകയാണെന്നാണ് കനിമൊഴി പറയുന്നത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സര്‍ക്കാരുമായി ഗവര്‍ണര്‍മാര്‍ പോരിനിറങ്ങുന്നത്. ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങളിൽ സര്‍ക്കാരുകളെ താഴെയിറക്കാന്‍ കേന്ദ്രം പല അടവുകളും ശ്രമിക്കുന്നുണ്ട്..
ഗവര്‍ണര്‍മാരെ ഉപയോഗിച്ചുള്ളത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു. സംവാദങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പേടിക്കുന്നുണ്ടെന്നും കനിമൊഴി പറഞ്ഞു .പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടത്താന്‍ അനുവദിക്കുന്നില്ല. ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്നും കനിമൊഴി വ്യക്തമാക്കി. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം എന്ന സെമിനാറിലായിരുന്നു കനിമൊഴി തന്റെ നിലപാട് പറഞ്ഞത്. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി.
https://www.facebook.com/Malayalivartha