സജിചെറിയന്റെ രണ്ടാം വരവ്.. വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ.... ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 182 ദിവസത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും മന്ത്രിസഭയിലെത്തിയത്... സജിക്ക് ആശസകൾ അറിയിച്ച് ഗവർണറും മുഖ്യമന്ത്രിയും...

സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 182 ദിവസത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും മന്ത്രിസഭയിലെത്തിയത്.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും,സ്പീക്കർ എ എൻ ഷംസീറും മന്ത്രിമാരും പങ്കെടുത്തു. ഫിഷറീസ്,സാംസ്‌കാരിക, സിനിമ, യുവജനക്ഷേമ വകുപ്പുകളായിരിക്കും സജി ചെറിയാന് ലഭിക്കുകയെന്നാണ് സൂചന. ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.
ഭരണഘടന വിരുദ്ധമായ പ്രസംഗത്തെത്തുടർന്ന് ജൂലായ് ആറിനാണ് സജി ചെറിയാന്
മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. സത്യപ്രതിജ്ഞ നടത്തിയാൽ ഒരു നിയമപ്രശ്നവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതുകൊണ്ടുമാത്രമാണ് .ഗവർണർ കടുംപിടുത്തം ഉപേക്ഷിച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതിയും,സമയവും അനുവദിച്ചത്.
https://www.facebook.com/Malayalivartha