കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് പഴയിടത്തിന്റെ ജാതി കാരണമല്ല , എന്നാൽ അരുണിന്റെ വീട്ടിൽ മാംസാഹാരം വിളമ്പുന്നില്ലെങ്കിൽ അതിന് കാരണം ഭാര്യ ബ്രാഹ്മണ സ്ത്രീ ആണെന്നത് തന്നെയാണ്; അപ്പോൾ വിപ്ലവം വാസ്തവത്തിൽ തുടങ്ങേണ്ടത് എവിടെ നിന്നാണ് ? തുറന്നടിച്ച് സന്ദീപ് ജി വാര്യർ

കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് പഴയിടത്തിന്റെ ജാതി കാരണമല്ല , എന്നാൽ അരുണിന്റെ വീട്ടിൽ മാംസാഹാരം വിളമ്പുന്നില്ലെങ്കിൽ അതിന് കാരണം ഭാര്യ ബ്രാഹ്മണ സ്ത്രീ ആണെന്നത് തന്നെയാണ്; അപ്പോൾ വിപ്ലവം വാസ്തവത്തിൽ തുടങ്ങേണ്ടത് എവിടെ നിന്നാണ് ? തുറന്നടിച്ച് സന്ദീപ് ജി വാര്യർ
സംഘബന്ധുക്കൾ മാത്രമല്ല , പൊതുസമൂഹം മുഴുവൻ അരുൺ കുമാറിന്റെ കുത്തിത്തിരുപ്പിനെ തള്ളി പറഞ്ഞിട്ടുണ്ട്.സ്വന്തം വീട്ടിൽ മാംസാഹാരം വിളമ്പാത്ത കാപട്യത്തെ എല്ലാവരും പരിഹസിച്ചിട്ടുണ്ട് . പിന്നെ മറുപടി എന്തിനാണ് സംഘബന്ധുക്കൾക്ക് മാത്രമായി ചുരുക്കിയത് ? അതോ അരുണിനെ എതിർത്ത എല്ലാവർക്കും സംഘബന്ധു എന്ന പ്രയോഗം ബാധകമാണോ ? തുറന്നടിച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സംഘബന്ധുക്കൾ മാത്രമല്ല , പൊതുസമൂഹം മുഴുവൻ അരുൺ കുമാറിന്റെ കുത്തിത്തിരുപ്പിനെ തള്ളി പറഞ്ഞിട്ടുണ്ട് . സ്വന്തം വീട്ടിൽ മാംസാഹാരം വിളമ്പാത്ത കാപട്യത്തെ എല്ലാവരും പരിഹസിച്ചിട്ടുണ്ട് . പിന്നെ മറുപടി എന്തിനാണ് സംഘബന്ധുക്കൾക്ക് മാത്രമായി ചുരുക്കിയത് ? അതോ അരുണിനെ എതിർത്ത എല്ലാവർക്കും സംഘബന്ധു എന്ന പ്രയോഗം ബാധകമാണോ ?
കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് പഴയിടത്തിന്റെ ജാതി കാരണമല്ല , എന്നാൽ അരുണിന്റെ വീട്ടിൽ മാംസാഹാരം വിളമ്പുന്നില്ലെങ്കിൽ അതിന് കാരണം ഭാര്യ ബ്രാഹ്മണ സ്ത്രീ ആണെന്നത് തന്നെയാണ് . അപ്പോൾ വിപ്ലവം വാസ്തവത്തിൽ തുടങ്ങേണ്ടത് എവിടെ നിന്നാണ് ? വലിയ വായിൽ വിപ്ലവം ഛർദ്ദിക്കുന്ന മുഴുവൻ കമ്മികളും ചില പ്രത്യേക സാഹചര്യം വരുമ്പോൾ ഭാര്യയുടെ വിശ്വാസം എന്ന ന്യായീകരണം ഇറക്കും .
നമ്പൂരിത്തത്തിനെതിരായി അതിഘോര യുദ്ധം നടത്തി സ്വയം വിജയിയായി പ്രഖ്യാപിച്ച ശേഷമാണ് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് എല്ലാ സമുദായികാചാരങ്ങളും അനുസരിച്ച് സ്ത്രീധനം വാങ്ങി വേളി കഴിച്ചത് . അതൊക്കെ നോക്കുമ്പോൾ അരുണിന്റെ കാപട്യമൊക്കെ ചെറുത് . ബീഫ് എല്ലാകാലത്തും അരുണിനൊരു വീക്നെസ്സ് ആയിരുന്നു . ഒരിക്കൽ തിരുവോണം ദിവസം നടത്തിയ ഒരു ഓണം വിശേഷ ചർച്ചയിൽ എന്നോടും ബി ഗോപാലകൃഷ്ണനോടും ബീഫ് കഴിക്കാറുണ്ടോ എന്നാണ് ചോദിച്ചത് .
അവിടെ ഇരിക്കുന്ന കോൺഗ്രസ് സിപിഎം പ്രതിനിധികളോടൊന്നും ഒരു രാഷ്ട്രീയ ചോദ്യങ്ങളും ഉണ്ടായില്ലെന്നോർക്കണം . അരുണിനെ കുറിച്ച് വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ല . പക്ഷെ ഒരു കാര്യത്തിൽ നന്ദിയുണ്ട് . വേണ്ടതിനും വേണ്ടാത്തതിനും നാട്ടിൽ ജാതി മത ഭിന്നിപ്പുണ്ടാക്കുക എന്നത് കമ്മികളുടെ പരിപാടി ആണെന്ന് പൊതുജനത്തിന് മനസ്സിലാക്കി കൊടുത്തതിന് അരുണിന് പെരുത്ത് നന്ദി .
https://www.facebook.com/Malayalivartha