കേരളത്തിൽ കൂടുതൽ ക്ഷണം തനിക്ക് കിട്ടുന്നുണ്ട്; നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ട്; താൻ പരിപാടികളിൽ പങ്കെടുക്കുന്നു; ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല; മുഖ്യമന്ത്രിക്കായി ഒരു കോട്ട് ഉണ്ടോ? അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരോട് ചോദിക്കണം; തുറന്നടിച്ച് ശശി തരൂർ

കോൺഗ്രസ് നേതാക്കളും ശശി തരൂരും നേർക്കു നേർ പോരാട്ടം നടത്തുന്നു എന്ന് തന്നെ നമുക്ക് പറയേണ്ടി വരും. അത്തരത്തിലുള്ള സംഭവവികാസങ്ങൾ തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂർ . ആര് എന്ത് പറഞ്ഞാലും തനിക്ക് പ്രശ്നമില്ല എന്നദ്ദേഹം പറഞ്ഞു. കേരളത്തിൽ കൂടുതൽ ക്ഷണം തനിക്ക് കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ട്.
താൻ പരിപാടികളിൽ പങ്കെടുക്കുന്നുെവെന്നും തരൂർ തുറന്നടിക്കുകയും ചെയ്തു. ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് ആര് പറഞ്ഞോ അവരോട് ചോദിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു . ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. ചെന്നിത്തലയുടെ പേരെടുത്ത് പറയാതെയായിരുന്നു തരൂർ തിരിച്ചടിച്ചത്. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ല.തരൂർ തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം.
അതേസമയം ശശി തരൂർ വിശ്വപൗരനെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. സമസ്തയുടെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.ശശി തരൂർ നടത്തുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളാവുന്ന നേതൃത്വം വരണം.
തരൂരിൻറെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിൽ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.എന്നാൽ തരൂരിനെ വ്യക്തിപരമായി പ്രശംസിച്ചെങ്കിലും പരസ്യ പിന്തുണ സമസ്ത പ്രഖ്യാപിച്ചില്ല. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നായിരുന്നു സമസ്തയുടെ പ്രതികരണം.
https://www.facebook.com/Malayalivartha