കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശാപമാണ് അധികാരമോഹവും തൊഴുത്തിൽ കുത്തും; അതു തന്നെയാണ് ഇന്നലെകളിലെ മഹത്തായ ഒരു ദേശീയ പ്രസ്ഥാനം നേരിടുന്ന ഇന്നിന്റെ അപചയത്തിനു കാരണവും; തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും പാർട്ടി എന്നാണ് പഠിക്കുക?പഠിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല! തുറന്നടിച്ച് അഞ്ജു പാർവതി

കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശാപമാണ് അധികാരമോഹവും തൊഴുത്തിൽ കുത്തും. . അതു തന്നെയാണ് ഇന്നലെകളിലെ മഹത്തായ ഒരു ദേശീയ പ്രസ്ഥാനം നേരിടുന്ന ഇന്നിന്റെ അപചയത്തിനു കാരണവും. അഞ്ജു പാർവതി കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപമിങ്ങനെ ;
കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശാപമാണ് അധികാരമോഹവും തൊഴുത്തിൽ കുത്തും. . അതു തന്നെയാണ് ഇന്നലെകളിലെ മഹത്തായ ഒരു ദേശീയ പ്രസ്ഥാനം നേരിടുന്ന ഇന്നിന്റെ അപചയത്തിനു കാരണവും. മൂന്നര കോടി മലയാളികളെ ലോകാവസാനം വരെ ഭരിക്കാൻ ആഗ്രഹിച്ച് കച്ച കെട്ടിയിരിക്കുന്ന വെള്ളയിട്ട കടൽക്കിഴവന്മാർക്ക് ഈ പാർട്ടി നശിച്ചു നാമാവശേഷമാകുന്നതിലൊന്നും അശേഷം വിഷമമില്ല. പക്ഷേ ശ്രീ. ശശി തരൂരിനെതിരെ പട നയിച്ച് വാളെടുത്തില്ലെങ്കിൽ വല്ലാത്ത വിഷമമാണ്.
ആന്റണിയുടെയും രാഹുലിന്റെയും ദയ കൊണ്ട് പ്രതിപക്ഷ നേതാവിന്റെ പദവിയിലിരിക്കുന്ന സതീശനും വേണുഗോപാലും കേരളത്തിന്റെ ഹൈക്കമാന്റ് ചമഞ്ഞ് മൂന്നര കോടി ജനങ്ങളെ ലോകാവസാനം വരെ ഭരിക്കാൻ ക്വട്ടേഷൻ എടുത്തിരിക്കുകയാണത്രേ. സ്ഥാനമാനങ്ങളോ പണമോ ആഗ്രഹിക്കാതെ ജനസേവനത്തിന് ഇറങ്ങുന്നവര്‍ വളരെ കുറവുള്ള കോണ്‍ഗ്രസ്സില്‍ നിന്നും തരൂരിനെ കൂടി വെറുപ്പിച്ച് മറുകണ്ടം ചാടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പലപ്പോഴും കേരളത്തിലെ കോൺഗ്രസ്സ്.
കൊടിക്കുന്നിൽ സുരേഷ് എന്ന അറ്റർ വേസ്റ്റ് നേതാവൊക്കെ തരൂറിനെതിരെ പരസ്യമായി രംഗത്തിറങ്ങുന്നത് സ്വന്തം ഉള്ളിലുള്ള അധമ ജാതി ചിന്ത വച്ചിട്ടാണ്. നഷ്ടപ്രതാപം മാത്രം അയവിറക്കി ജനങ്ങൾക്കിടയിൽ ഇറങ്ങി പണിയെടുക്കാതെ വോട്ടു നേടാം എന്ന് കരുതിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മൂഢത. കാലിബ്രെ നോക്കി യുവനേതാക്കൾക്ക് വേണ്ടത്ര പദവിയും അധികാരവും നല്കുന്ന ഭാരതീയജനതാപ്പാർട്ടിയിൽ നിന്നും 150 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ്സ് പാർട്ടി പാഠങ്ങൾ പഠിക്കണമായിരുന്നു .
മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി’ എന്ന മനോഭാവവുമായി ഗ്രൂപ്പുപ്പോരില്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയത് മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് .കേരളത്തിൽ നടക്കുന്നതും അതു തന്നെയാണ്.തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും പാർട്ടി എന്നാണ് പഠിക്കുക? പഠിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല!
https://www.facebook.com/Malayalivartha