സംസ്ഥാനത്ത് അനാവശ്യ വിവാദമാണ് ഉണ്ടാക്കിയതെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കും; തന്നെ ക്ഷണിച്ച പരിപാടികളില്‍ നിന്നും താൻ പിന്മാറില്ല; സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും കാണുവാനൊരുങ്ങി ശശി തരൂര്‍

ശശി തരൂരുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. ഇപ്പോൾ ഇതാ വിവാദങ്ങളിൽ തന്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ ശശി തരൂര്‍ തയ്യാറെടുക്കുകയാണ്. സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും ശശി തരൂര്‍ കാണുവാനിരിക്കുകയാണ്. സംസ്ഥാനത്ത് അനാവശ്യ വിവാദമാണ് ഉണ്ടാക്കിയതെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിന് ഉള്ളത്. തന്നെ ക്ഷണിച്ച പരിപാടികളില്‍ നിന്നും താൻ പിന്മാറില്ല എന്ന് ഉറച്ച് നിൽക്കുകയാണ് ശശി തരൂർ.
സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പ് ശക്തമായിരുന്നു. ഇതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത കുറയുകയാണ്. തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടെന്നണ് കേരളപര്യടനത്തില്‍ നിന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയിരിക്കുന്നത് . തരൂരിന്‍റെ പോക്കില്‍ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിര്‍ക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം . ചില എംപിമാരുടെ മാത്രം പിന്തുണയേ ഉള്ളൂ . സ്വന്തം സംസ്ഥാനത്ത് ഇത്രത്തോളം എതിര്‍പ്പുയരുമ്പോള്‍ പ്രവര്‍ത്തക സമിതിയിലേക്കുള്ള തരൂരിന്‍റെ മുന്നേറ്റത്തിന് വിള്ളൽ വീഴുമോ എന്ന സംശയം ശക്തമാകുകയാണ്. അതേസമയം കോൺഗ്രസ് നേതാക്കളും ശശി തരൂരും നേർക്കു നേർ പോരാട്ടം നടത്തുന്നു എന്ന് തന്നെ നമുക്ക് പറയേണ്ടി വരും.
അത്തരത്തിലുള്ള സംഭവവികാസങ്ങളായിരുന്നു നടന്നത്. രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂർ . ആര് എന്ത് പറഞ്ഞാലും തനിക്ക് പ്രശ്നമില്ല എന്നദ്ദേഹം പറഞ്ഞു. കേരളത്തിൽ കൂടുതൽ ക്ഷണം തനിക്ക് കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha