രാഹുൽ ഗാന്ധിയെ അമേഠി മണ്ഡലത്തിൽ താൻ തോൽപ്പിച്ചു; കോൺഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണത്; വരും കാലത്തെ വെല്ലുവിളികളെ നേരിടാൻ നാം പ്രാപ്തരാകണം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധിയെ അമേഠി മണ്ഡലത്തിൽ താൻ തോൽപ്പിച്ചുവെന്നത് കോൺഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. നേതൃത്വം എന്നതു വരും കാലത്തെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാകണമെന്നാണ്. ഞങ്ങൾ മത്സരബുദ്ധിയുള്ളവരാണ് പക്ഷേ സഹകരണം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാൻ സംസാരിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നതുകൊണ്ടല്ല ഞാൻ സംസാരിക്കുന്നത്.
രാഹുൽ ഗാന്ധിയെ ഞാൻ തോൽപ്പിച്ചെന്ന വസ്തുത അവർക്ക് അംഗീകരിക്കാനായിട്ടി ല്ലെന്നും അവർ പറഞ്ഞു. ‘‘അവരുടെ വേദനയുടെയും അസ്വാസ്ഥ്യത്തിന്റെയും ആഴം എത്രയെന്ന് നിങ്ങൾക്കു കരുതാനാകുമോ എന്നാണ് കേന്ദ്രമന്ത്രി ചോദിക്കുന്നത്. ഓരോ ദിവസവും ഒരു ട്വീറ്റ് കൊണ്ടോ ഒരു ഫോട്ടോ കൊണ്ടോ പ്രഹരം നൽകാനാകുമോ എന്നതാണ് അവർ നോക്കുന്നത് . എല്ലാം കൊണ്ടുവരൂ എന്നാണ് ഞാൻ പറയുന്നതെന്നും സ്‌മൃതി ഇറാനി പറഞ്ഞു . എന്നാൽ ദാവോസിൽ തന്റെ വിലപ്പെട്ട സമയം കോൺഗ്രസിനുവേണ്ടി മാറ്റിവയ്ക്കണോ.
സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങൾ ചർച്ചയാക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ ദേശീയമാധ്യമത്തോടു സംസാരിക്കുകയായിരുന്നു വനിതാ, ശിശുക്ഷേമ, ന്യൂനപക്ഷകാര്യ മന്ത്രിയായ സ്‌മൃതി ഇറാനി. 2019ലെ പൊതു തിരഞ്ഞെടുപ്പിൽ യുപിയിലെ അമേഠിയിൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തി, ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായിരുന്നു അമേഠി.
അതേസമയം രാഹുൽ ഗാന്ധി വയനാട് എംപിയായതിന് ശേഷം വയനാട്ടിൽ സ്മൃതി സന്ദർശനം നടത്തിയത് നേരത്തെ വാർത്തയായിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ ഔദ്യോഗിക സന്ദർശനങ്ങളായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഗോദയിലെ രാഹുലിന്‍റെ എതിരാളി വയനാട്ടിലും മത്സരിക്കാനിറങ്ങിയാൽ അത്ഭുതപ്പെടാനില്ല.
ജില്ലയിലെ ജനങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പതിനായിരത്തോളം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ല. സ്ഥലം എംപി രാഹുൽ ഗാന്ധി ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി ഉത്തരവാദിത്വം നിർവ്വഹിക്കുന്നില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. വയനാട്ടിലെ അങ്കണവാടി ഉൾപ്പെടെയുള്ള വിവധ ഇടങ്ങൾ സന്ദർശിച്ച ശേഷമാണ് സൃതിയുടെ പ്രസ്താവന എന്നതും അന്ന് ശ്രദ്ധേയമായിരുന്നു. ജനങ്ങളെ നേരിട്ട് കണ്ട് അന്ന തന്നെ ജനമനസ്സിൽ കൃത്യമായ ഒരു സ്ഥാനം അവർ നേടിയെടുത്തിരുന്നു.
https://www.facebook.com/Malayalivartha